ധ്യാനം  എന്ന് നാം വിളിക്കുന്നതെല്ലാം ധ്യാനമല്ല

പ്രിയമുള്ളവരേ ,

കഴിഞ്ഞ ദിവസത്തെ ലോട്ടസ് ത്രെഡ്  Community meeting -ൽ നാം ചർച്ച ചെയ്ത കാര്യങ്ങളുടെ ഒന്നാം ഭാഗത്തിന്റെ ഒരു സംക്ഷിപ്തം ഇവിടെ കൊടുക്കുന്നു.

ഒന്നാം ഭാഗം : ധ്യാനം എന്ത് ? എന്തല്ല ? 

ധ്യാനം എന്നാൽ നാം “ഒന്നും ചെയ്യാതിരിക്കുന്ന” ഒരു അവസ്ഥയാണ് .

ശാരീരികമായോ , മാനസികമായോ ചെയ്യുന്ന വ്യായാമങ്ങൾ ധ്യാനമല്ല 

പോസിറ്റീവ് ചിന്തകൾ , ഭാവനകൾ , സങ്കല്പങ്ങൾ , ശ്വാസ നിയന്ത്രണങ്ങൾ ,ജപങ്ങൾ , മന്ത്രപ്രയോഗങ്ങൾ   ത്രാടകക്രിയ പോലുള്ള ഏകാഗ്രതാ പരിശീലനങ്ങൾ  ഇവയൊന്നും ധ്യാനമല്ല.

എന്നാൽ ചില പോസിറ്റീവ് ചിന്തകൾ , ഭാവനകൾ , സങ്കല്പങ്ങൾ , ശ്വാസ നിയന്ത്രണങ്ങൾ ,  ത്രാടകക്രിയ, പ്രേത്യേക രീതിയിലുള്ള ശാരീരിക ചലങ്ങൾ ഇവ നമ്മെ ധ്യാനാവസ്ഥയിലേയ്ക്ക്  എത്തുവാൻ സഹായിച്ചേയ്ക്കാം.

ഭൗതികമായ ഒരു ആവശ്യത്തിന് വേണ്ടി മനസ്സിനെ ഏതെങ്കിലും ഒരു ആശയത്തിലേയ്ക് കേന്ദ്രീകരിക്കുന്നതിനായി , ചില വാക്കുകൾ , മന്ത്രങ്ങൾ , പ്രാർത്ഥനകൾ , ദൃഢപ്രതിജ്ഞാ വാചകങ്ങൾ , ദൃശ്യവത്കരണങ്ങൾ, അനുഷ്ഠാനങ്ങൾ , ഇവ ചെയ്യാറുണ്ട്. ഇവ നമ്മുടെ ആഗ്രഹ പൂർത്തീകരണങ്ങൾക്കായുള്ള മാനസിക വ്യായാമങ്ങൾ ആണ് , ആത്മീയ ധ്യാനമല്ല.

ഭൗതിക – സൂക്ഷ്മ  ശരീരത്തിന് അകത്തോ പുറത്തോ ഉള്ള ഏതെങ്കിലും വസ്തുവിലോ , കേന്ദ്രങ്ങളിലോ , ഊർജ്ജ കേന്ദ്രങ്ങളിലോ മനസ്സിനെ കേന്ദ്രീകരിക്കുന്നതോ (ത്രാടക) ,  ആത്മീയ ധ്യാനമല്ല. ഇതിനെ യോഗയിൽ “ധാരണ” എന്നാണ് പറയുക. 

“ധാരണ” എന്ന അവസ്ഥയിൽ നിന്നും നമുക്ക് രണ്ടു രീതിയിൽ മുന്നോട്ടേയ്ക്ക് പോകാം. 

ഒന്ന് : ഭൗതിക നേട്ടങ്ങൾ ലഭിക്കുവാനായി അത്തരം ദൃശ്യവത്കരങ്ങൾക്കായി മനസ്സിനെ എളുപ്പത്തിൽ വഴിതിരിച്ചുവിടാം . 

രണ്ട് : മനസിനെ സ്വതന്ത്രമാക്കി വിട്ടുകൊണ്ട് ആത്മീയ ആനന്ദത്തിൽ ലയിക്കാം. 

ഇതിൽ ഏതു വഴിക്കു നീങ്ങണം എന്നുള്ളത് പരിശീലകന്റെ “ഇച്ഛ” യും “വാസന”യും അനുസരിച്ചായിരിക്കും. 

 ( നമ്മുടെ ഉള്ളിൽ അറിയാതെ തന്നെ പതിഞ്ഞുപോയ ശീലങ്ങളെയോ പെരുമാറ്റരീതികളെയോ ആണ് വാസന എന്ന് പറയുന്നത്. ലളിതമായി പറഞ്ഞാൽ, നമ്മൾ പോലും അറിയാതെ നമ്മുടെ മനസ്സിനെ ഒരു പ്രത്യേക ദിശയിലേക്ക് നയിക്കുന്ന ആന്തരികമായ ചായ്‌വാണിത്.)

തെറ്റും ശരിയും 

ഭൗതിക നേട്ടങ്ങൾക്കായി , മാനസിക പരിശീലനങ്ങളോ, ത്രാടകം പോലെയുള്ള ധാരണാ പരിശീലനങ്ങളോ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. യഥാർത്ഥത്തിൽ നമ്മുടെ ഭൗതിക ആവശ്യങ്ങൾ നിറവേറപ്പെടുക എന്നതും , ഒരാളിലെ ആന്തരിക കഴിവുകൾ വികസിപ്പിക്കുക എന്നതും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഏറെക്കുറെ ഭൗതിക ഐശ്വര്യങ്ങൾ  ഉണ്ടായി തൃപ്തി വന്ന ഒരാൾക്ക് മാത്രമേ ആത്മീയ ജീവിതത്തിലേയ്ക് കാലെടുത്തു വയ്ക്കുവാൻ കഴിയുകയുള്ളൂ.  

ചുരുക്കത്തിൽ ഭൗതിക ജീവിതത്തിൽ പരാജയപ്പെട്ടവർക്കുള്ളതല്ല ആത്മീയ ജീവിതം , അത് അടുത്ത തലത്തിലേക്കുള്ള യാത്രയാണ് . ആദ്യത്തെ തലം പൂർത്തീകരിച്ചു മാത്രമേ ഒരാൾക്ക് അടുത്ത തലത്തിലേയ്ക്ക് കടക്കാനാവൂ. 

എന്നാൽ എന്താണ് ശ്രദ്ധിക്കുവാനുള്ളത് ? 

ഉദ്ദേശശുദ്ധി വളരെ പ്രാധാന്യം ഉള്ള വിഷയമാണ് , തൻറെ സുഖം മറ്റൊരാൾക്കോ , സമൂഹത്തിനോ ദോഷമായി മാറുന്നുണ്ടങ്കിൽ അയാൾക്കുണ്ടാവുന്ന തിരിച്ചടി സങ്കല്പിക്കാവുന്നതിലും  അപ്പുറം ആയിരിക്കും. 

മനസ്സിൽ കളങ്കം വച്ചുകൊണ്ടു ഒരു മഹത്തായ ശക്തിയെ കൈകാര്യം ചെയ്യുമ്പോൾ – പ്രത്യാഘാതം വളരെ വലുതായിരിക്കും എന്ന് ഓർമ്മ ഉണ്ടായിരിക്കട്ടെ. . 

പുരാതന കാലത്തു ഈ വിദ്യ അത്യന്തം രഹസ്യമായി മാത്രമേ നല്കിയിരുന്നുള്ളൂ. ശിഷ്യന് അന്തക്കരണ ശുദ്ധി വന്നതിനു ശേഷം മാത്രമേ ഉപദേശിച്ചിരുന്നുള്ളൂ . അല്ലാത്തവർ ഇത് പഠിച്ചാൽ അവനവനു തന്നെയും സമൂഹത്തിനും നാശം സൃഷ്ടിക്കും അതുകൊണ്ടായിരുന്നു അങ്ങനെ രഹസ്യമാക്കി വച്ചിരുന്നത്. 

നമുക്കു ക്ഷമ ഉണ്ടായിരിക്കട്ടെ ,

ആഗ്രഹങ്ങൾ ,  ആവശ്യങ്ങൾ ഇവ പൂർത്തീകരിക്കുക..

അത്യാഗ്രഹങ്ങൾ ഒഴിവാക്കുക ..

ലക്ഷ്യങ്ങൾ ശുദ്ധവും , അതിലേക്കുള്ള മാർഗ്ഗങ്ങൾ മറ്റുള്ളവർക്കുള്ള സേവനവുമായി മാറട്ടെ…

എല്ലാറ്റിനോടും കൃതജ്ഞതാ ഭാവം നിറയട്ടെ…

നന്ദി പ്രകടിപ്പിക്കുക ..

കടങ്ങൾ തീർക്കുക – ..

സാമ്പത്തികം മാത്രമല്ല എല്ലാത്തരം കടങ്ങളും വീട്ടുക ..

പുതിയ കടങ്ങൾ ഉണ്ടാക്കി വെക്കാതിരിക്കുക...

പൊറുത്തുകൊടുക്കുക

മനസ്സ് ശാന്തവും പ്രസന്നവുമായിരിക്കട്ടെ …

അപ്പോൾ   ദൈവികത എപ്പോഴും നിങ്ങളോടൊത്തു ഉണ്ടായിരിക്കും.

 -സ്നേഹം-

– ശ്രീ

✳️✳️✳️✳️✳️✳️✳️✳️✳️

Lotus Thread Healing  – സൗജന്യമായി ലഭിക്കുന്നതാണ്. 

Lotus Thread  Community-ൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ  താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ contact ചെയ്യുക. 

+917306696403

✳️✳️✳️✳️✳️✳️✳️✳️✳️

Leave a comment