ഞങ്ങളുടെ സൗജന്യ Healing Meditation-കളിൽ പങ്കെടുക്കാൻ Lotus Thread Community-യിൽ അംഗമാകൂ

ആത്മാവ് (Spirit/Atman) എന്നത് മാറ്റങ്ങൾക്കതീതവും എപ്പോഴും പൂർണ്ണമായ അവസ്ഥയിലുള്ളതുമാണ്. ആത്മാവിന് ചികിത്സ ആവശ്യമില്ല; കാരണം അത് സ്വതവേ നിത്യശുദ്ധമാണ്.

എന്നാൽ, ഈ പരിശുദ്ധമായ ആത്മീയ പ്രകാശത്തിനും നമ്മുടെ ബോധമനസ്സിനും ഇടയിൽ ഉപബോധമനസ്സിന്റെയും ഊർജ്ജശരീരത്തിന്റെയും പാളികളുണ്ട്.ഈ പാളികളിൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ നമ്മുടെ ആന്തരിക പ്രകാശത്തെ മറയ്ക്കപ്പെടുന്നു. Lotus Thread ചെയ്യുന്നത് ആത്മാവിനെ ചികിത്സിക്കലല്ല, മറിച്ച് ഈ ഉപബോധ-ഊർജ്ജ തടസ്സങ്ങളെ നീക്കം ചെയ്യുവാൻ സഹായിക്കുകയാണ്. ഈ മറകൾ നീങ്ങുന്നതോടെ, നിങ്ങളുടെ സഹജമായ ആത്മീയ പ്രകാശം ജീവിതത്തിൽ തടസ്സമില്ലാതെ അനുഭവിക്കാൻ സാധിക്കുന്നു

എന്നെക്കുറിച്ച്

Founder: Lotus Thread Energy Healing System

ആഴത്തിലുള്ള ആന്തരിക പര്യവേഷണങ്ങളിലൂടെയും ധ്യാനാനുഭവങ്ങളിലൂടെയുമാണ് എന്റെ ജീവിതവും ചിന്തകളും രൂപപ്പെട്ടത്. കേട്ടുപഠിച്ച അറിവുകൾക്കോ ഏതെങ്കിലും ഒരു പ്രത്യേക പാരമ്പര്യത്തിനോ അപ്പുറം, അനുഭവങ്ങളിൽ നിന്നുള്ള തിരിച്ചറിവുകളാണ് എന്റെ ആത്മീയ പാതയെ നയിക്കുന്നത്. ഈ അന്വേഷണങ്ങൾക്കിടയിൽ പ്രബുദ്ധരായ പല ഗുരുക്കന്മാരെയും ദർശിക്കാനും വിവിധ യോഗസാധനകൾ അടുത്തറിയാനും എനിക്ക് സാധിച്ചിട്ടുണ്ട്. കുണ്ഡലിനി യോഗ, ചികുങ്, താവോ, ഷാമൻ, സെൻ (Zen), ഓഷോ ദർശനങ്ങൾ തുടങ്ങിയവയിലെ ഉൾക്കാഴ്ചകൾ എന്നെയും എന്റെ ചിന്തകളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്.

ഞാൻ നിങ്ങളുമായി പങ്കുവെക്കുന്ന കാര്യങ്ങൾ കേവലം വായനകളിൽ നിന്നോ പുസ്തകങ്ങളിൽ നിന്നോ ഉള്ളതല്ല; മറിച്ച്, വ്യക്തിപരമായ അനുഭവങ്ങളിലൂടെയും ആന്തരികമായ നിശബ്ദതയിലൂടെയും ഞാൻ തിരിച്ചറിഞ്ഞ യാഥാർത്ഥ്യങ്ങളാണ്. പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ പുസ്തകങ്ങളിലോ മറ്റുള്ളവരിലോ തിരഞ്ഞു മടുത്ത ഒരുകാലം എനിക്കുണ്ടായിരുന്നു. എന്നാൽ, ആന്തരികമായ നിശബ്ദതയിലേക്കും ധ്യാനത്തിലേക്കും തിരിഞ്ഞപ്പോഴാണ്—പ്രപഞ്ചത്തിന്റെയും ബോധമണ്ഡലത്തിന്റെയും സത്തയെ തൊട്ടറിയുന്ന—യഥാർത്ഥ ഉൾക്കാഴ്ചകൾ എന്നിലേക്ക് എത്തിയത്.

ഒരു പരമ്പരാഗത താന്ത്രികനായോ ഏതെങ്കിലും ഒരു പ്രത്യേക ചിന്താധാരയുടെ വക്താവായോ എന്നെ അടയാളപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ഈ തിരിച്ചറിവുകൾ സിദ്ധാന്തങ്ങളെക്കാൾ ഉപരിയായി, നേരിട്ടുള്ള അനുഭവങ്ങളിൽ നിന്നും ഉണ്ടായതാണ്. അതുകൊണ്ടുതന്നെ, എന്റെ സാന്നിധ്യമോ അറിവോ ആരെയും ഒരിടത്തും കെട്ടിയിടുന്നില്ല; തുറന്ന മനസ്സോടെ സമീപിക്കുന്ന ആർക്കും ഈ മാറ്റങ്ങൾ സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിയാൻ സാധിക്കും.

പാരമ്പര്യമായി ലഭിച്ച വിശ്വാസ പ്രമാണങ്ങൾക്കപ്പുറം, സ്വന്തം അനുഭവങ്ങളിലൂടെ പുനരാവിഷ്കരിക്കപ്പെട്ട ഒരു ജീവിതരീതിയാണ് ഞാൻ പിന്തുടരുന്നത്. ഏതെങ്കിലും ഒരു സമ്പ്രദായത്തെയോ പുസ്തകത്തെയോ പ്രതിനിധീകരിക്കുന്നതിനേക്കാൾ, ഉയർന്ന ഒരു ബോധാവസ്ഥയിലേക്ക് ഒന്നിച്ച് മുന്നേറാൻ നിങ്ങളെ ഓരോരുത്തരെയും സ്നേഹപൂർവ്വം ക്ഷണിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്.

-ശ്രീകാന്ത് വാസുദേവൻ

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Lotus Thread Healing

ഇതൊരു നിശബ്ദമായ (Silent) ഊർജ്ജ പ്രക്രിയയാണ്. ഇതിൽ ഹീലർ തന്റെ ആത്മീയ ഊർജ്ജം ഉപയോഗിച്ച് ക്ലയന്റിനെ ഹീൽ ചെയ്യുന്നു.

പ്രക്രിയ: ഹീലറുമായുള്ള നിശബ്ദമായ സാമീപ്യത്തിലൂടെയുള്ള ഹീലിംഗ്. ഊർജ്ജശരീരത്തെ ശുദ്ധീകരിക്കാനും (Cleansing) ക്രമീകരിക്കാനും (Alignment) മനസ്സിനെ ശാന്തമാക്കാനുമുള്ള ലളിതമായ ശാരീരിക ചലനങ്ങളും ശ്വസനക്രിയകളും ഇതിൽ ഉൾപ്പെടുന്നു.

ക്ലയന്റിന്റെ പങ്ക്: ഇതിൽ ക്ലയന്റിന്റെ ഭാഗത്തുനിന്ന് സജീവമായ പങ്കാളിത്തം ആവശ്യമില്ല; മറിച്ച് നിശബ്ദമായ സ്വീകാര്യതയാണ് (Passive Receptivity) പ്രധാനം.

ലക്ഷ്യം: വാക്കുകൾക്കും ചിന്തകൾക്കും അപ്പുറത്തുള്ള ഊർജ്ജതടസ്സങ്ങളെ നിശബ്ദതയിലൂടെ നീക്കം ചെയ്യുക.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Lotus Thread – Deep Transformation Intensives

ജീവിതത്തിലെ പ്രത്യേക വിഷയങ്ങളിൽ കൂടുതൽ ആഴത്തിലുള്ള വ്യക്തിഗത പരിവർത്തനം ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്ത ഏകദിന വ്യക്തിഗത Intensive Sessions. ഇതൊരു സജീവമായ (Active) പ്രക്രിയയാണ്. ഇതിൽ ബോധമനസ്സിനെ മറികടന്ന് ആഴത്തിലുള്ള തലങ്ങളിലേക്ക് പ്രവേശിക്കാൻ വിവിധ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു.

ഓരോ Intensive-ഉം ഒരു പ്രത്യേക വിഷയത്തിൽ കേന്ദ്രീകരിച്ചാണ് നടത്തുന്നത്.

🌿 Inner Child Healing Intensive

🌿 Past Life Healing Intensive

🌿 Negative Influence Clearing Intensive

🌿 Wealth Flow Healing Intensive

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

🌿 Inner Child Healing Intensive

ബാല്യകാല വൈകാരിക മുറിവുകളെ തിരിച്ചറിഞ്ഞ് സ്വയം സുഖപ്പെടുവാനും , കൂടുതൽ സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിതം മുന്നോട്ട് നയിക്കുവാനും സഹായിക്കുന്ന ഒരു ആഴത്തിലുള്ള വ്യക്തിപരമായ പരിവർത്തന പ്രക്രിയ.

8 മണിക്കൂർ – 2 sessions 4 hrs each


🌿 Past Life Healing Intensive

നിലവിലെ ജീവിതത്തിലെ ചില മാറാത്ത പ്രതിസന്ധികൾക്കും ഭയങ്ങൾക്കും കാരണം ചിലപ്പോൾ ഈ ജന്മത്തിലെയോ , കഴിഞ്ഞ ജന്മങ്ങളിലെയോ ആഴത്തിലുള്ള മുദ്രകൾ ആയിരിക്കാം – കഴിഞ്ഞ ജന്മങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടു അനാവശ്യ മുദ്രകളിൽ നിന്ന് വിടുതൽ നേടുവാനും , കൂടുതൽ കരുത്തോടെ പുതു ജീവിതം തുടങ്ങുവാനും സഹായിക്കുന്നു.

8 മണിക്കൂർ – 2 sessions 4 hrs each


🌿 Negative Influence Clearing Intensive

നിങ്ങളുടെ ഊർജ്ജ ശരീരത്തിലെ നെഗറ്റീവ് സ്വാധീനങ്ങളെയും – തടസ്സങ്ങളെയും സുരക്ഷിതമായി നീക്കം ചെയ്ത് ആന്തരിക ശുദ്ധി നേടുവാൻ സഹായിക്കുന്നു.

8 മണിക്കൂർ – 2 sessions 4 hrs each


🌿 Wealth Flow Healing Intensive

സൂക്ഷ ശരീരത്തിലെ ഊർജതടസ്സങ്ങൾ സമൃദ്ധിയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്താം. Wealth Flow Healing Intensive, ഇത്തരം തടസ്സങ്ങളെ ആത്മീയമായ ഒരു ആന്തരിക യാത്രയിലൂടെ ശുദ്ധീകരിച്ച്, സമൃദ്ധിയുടെ ഊർജവുമായി കൂടുതൽ യോജിപ്പിലും സ്വീകരണത്തിലുമാകാൻ സഹായിക്കുന്ന ഒരു ആഴത്തിലുള്ള അനുഭവമാണ്.

8 മണിക്കൂർ – 2 sessions 4 hrs each


Join us : Contact : Whatsapp +965 66327487

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

🌿 Lotus Thread Community

ഞങ്ങളുടെ സൗജന്യ Healing Meditation-കളിൽ പങ്കെടുക്കാൻ Lotus Thread Community-യിൽ അംഗമാകൂ.

പൂർണ്ണമായും സൗജന്യം.

അംഗങ്ങൾക്ക് ലഭിക്കുന്നത്:

  • ആഴ്ചയിൽ ഒരു Healing Meditation (മാസത്തിൽ 4 സെഷനുകൾ)
  • ലളിതമായ Breathwork പരിശീലനങ്ങൾ
  • ധ്യാനത്തിന്റെ അടിസ്ഥാന പാഠങ്ങൾ
  • ആത്മീയ വളർച്ചയ്ക്കായുള്ള കമ്മ്യൂണിറ്റി പിന്തുണ

സൗജന്യ അംഗത്വത്തിനായി:

WhatsApp: +965 66327487

-ശ്രീകാന്ത് വാസുദേവൻ

Coaching for Businesses

Coaching is essential for business because it contributes to developing skilled and motivated employees. It fosters a positive workplace culture, helps businesses achieve goals, and keeps them competitive in dynamic markets.

It's an investment that can yield significant returns in terms of improved performance, innovation, and satisfaction. Check some of the companies that have been helped by CoachAva: