FAQ

പതിവായി ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും (FAQ)

നമ്മുടെ പ്രോഗ്രാമുകളെക്കുറിച്ച അറിയുവാൻ ലിങ്ക് ക്ലിക്ക് ചെയ്യാം .

പ്രധാന ചോദ്യങ്ങൾ

  1. എന്താണ് ലോട്ടസ് ത്രെഡ് ?

നമ്മുടെ ഉള്ളിലെ പരിശുദ്ധമായ ആത്മീയ പ്രകാശത്തിനും ബോധമനസ്സിനും ഇടയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഉപബോധമനസ്സിന്റെയും ഊർജ്ജശരീരത്തിന്റെയും പാളികളെ ശുദ്ധീകരിച്ച് ക്രമീകരിക്കുന്ന ഒരു ‘നിശബ്ദ ഊർജ്ജ പ്രക്രിയ’യാണ് (Silent Energy Process) ലോട്ടസ് ത്രെഡ്.

ഇത് വാക്കുകൾക്കും ചിന്തകൾക്കും അപ്പുറത്തുള്ള ഊർജ്ജതടസ്സങ്ങളെ , ഹീലറുമായുള്ള നിശബ്ദമായ സാമീപ്യത്തിലൂടെയും ലളിതമായ ശ്വസനക്രിയകളിലൂടെയും നീക്കം ചെയ്യുകയാണ് ചെയ്യുന്നത്.

ഈ പ്രക്രിയയിൽ ക്ലയന്റിന്റെ ഭാഗത്തുനിന്ന് സജീവമായ പങ്കാളിത്തത്തിന് പകരം നിശബ്ദമായ സ്വീകാര്യതയാണ് (Passive Receptivity) ആവശ്യം.

2. ഗ്രാൻഡ്മാസ്റ്റർ ശ്രീകാന്ത് വാസുദേവനുമായി നേരിട്ട് സംസാരിക്കുവാൻ കഴിയുമോ?
ചോദ്യം: എനിക്ക് ഗ്രാൻഡ്മാസ്റ്റർ ശ്രീകാന്ത് വാസുദേവനുമായി നേരിട്ട് ഫോണിലോ ഓൺലൈനായോ സംസാരിക്കാൻ കഴിയുമോ?

ഉത്തരം:

തീർച്ചയായും സാധിക്കും. വ്യക്തിപരമായ ഗൈഡൻസോ കൺസൾട്ടേഷനോ തേടുന്നവർക്കായി ആദ്യത്തെ 15 മിനിറ്റ് ഇൻട്രൊഡക്ടറി കൺസൾട്ടേഷൻ (Introductory Consultation) തികച്ചും സൗജന്യമായി ലഭിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളും ആവശ്യങ്ങളും ചർച്ച ചെയ്യാനും അനുയോജ്യമായ പ്രോഗ്രാം തിരഞ്ഞെടുക്കാനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

15 minutes FREE consultation ആഗ്രഹിക്കുന്നവർ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ദയവായി പാലിക്കുക:

സമയം ഫലപ്രദമായി വിനിയോഗിക്കുക: അനുവദനീയമായ സമയപരിധിക്കുള്ളിൽ (15 മിനിറ്റ്) പ്രധാനപ്പെട്ട കാര്യങ്ങൾ ചുരുക്കി ചോദിക്കുവാൻ ശ്രദ്ധിക്കുക. കൂടുതൽ സമയമെടുത്ത് ആഴത്തിലുള്ള ചർച്ചകൾ ആവശ്യമുളളവർക്കായി പെയ്ഡ് വൺ-ടൂ-വൺ കോച്ചിംഗ് സെഷനുകൾ ലഭ്യമാണ്.

കൃത്യസമയക്രമം പാലിക്കുക: മുൻകൂട്ടി നിശ്ചയിച്ച സമയത്ത് കൃത്യമായി ലോഗിൻ ചെയ്യുകയോ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. മുൻകൂറിയിപ്പില്ലാതെ അഞ്ചിൽ കൂടുതൽ മിനിറ്റ് വൈകുകയോ ഹാജരാകാതിരിക്കുകയോ ചെയ്താൽ ആ സ്ലോട്ട് റദ്ദാക്കപ്പെടുന്നതാണ്.

മുൻകൂട്ടി ബുക്ക് ചെയ്യുക: കൺസൾട്ടേഷനായി ബുക്ക് ചെയ്യുമ്പോൾ, വെബ്‌സൈറ്റിലെ ഫോമിൽ നിങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന വിഷയം വ്യക്തമായി ചുരുക്കി എഴുതുക. ഇത് പരിമിതമായ സമയം പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കും.

1. ധ്യാനിക്കുമ്പോൾ എനിക്ക് ഉറക്കം വരുന്നു, ഇത് സ്വാഭാവികമാണോ?

  • ചോദ്യം: ധ്യാനത്തിനിടയിൽ ഉറക്കം തൂങ്ങുകയോ ഉറങ്ങിപ്പോവുകയോ ചെയ്യുന്നത് എന്ത് കൊണ്ടാണ്?
  • ഉത്തരം: ധ്യാനിക്കുമ്പോൾ ശരീരം ആഴത്തിലുള്ള വിശ്രമത്തിലേക്ക് (Deep Relaxation) കടക്കുമ്പോൾ പലപ്പോഴും ഉറക്കം വരാറുണ്ട്. ഇത് മനസ്സ് ശാന്തമാകാൻ തുടങ്ങുന്നു എന്നതിന്റെ ലക്ഷണമാണ്. എന്നാൽ ഉറക്കവും ധ്യാനവും ഒന്നല്ല; ഉറക്കത്തിൽ ബോധം നഷ്ടപ്പെടുന്നു, ധ്യാനത്തിലാകട്ടെ ബോധം കൂടുതൽ ജാഗ്രതയുള്ളതാകുന്നു. ഇത് ഒഴിവാക്കാൻ കിടന്ന് ചെയ്യാതെ നട്ടെല്ല് നിവർത്തി നിവർന്നു ഇരിക്കുകയോ, അല്ലെങ്കിൽ ശ്വാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുക.
  • നല്ല ഒരു ഉറക്കത്തിനു ശേഷം ധ്യാനിക്കുക എന്നത് നല്ലൊരു ആശയമാണ്.

2. ധ്യാനിക്കുമ്പോൾ ശരീരത്തിൽ ചില അസ്വസ്ഥതകളോ വേദനയോ അനുഭവപ്പെടുന്നു?

  • ചോദ്യം: ധ്യാനത്തിനിടയിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായാൽ എന്തുചെയ്യണം?
  • ഉത്തരം: നാം ഉള്ളിൽ അടക്കിപ്പിടിച്ചിരിക്കുന്ന മാനസിക സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും പേശികളിൽ ഊർജ്ജ തടസ്സങ്ങളായി കിടപ്പുണ്ടാകാം. ധ്യാനത്തിലൂടെ ഊർജ്ജം സ്വതന്ത്രമായി ഒഴുകാൻ തുടങ്ങുമ്പോൾ ഇത്തരം അസ്വസ്ഥതകൾ സ്വാഭാവികമാണ്. അവയെ മാറ്റാൻ ശ്രമിക്കാതെ, ഒരു സാക്ഷിയെപ്പോലെ (Witness) അവയെ നിരീക്ഷിക്കുക. സൗകര്യപ്രദമായ ഇരിപ്പടം തിരഞ്ഞെടുക്കുന്നതും ശരീരത്തെ അനാവശ്യമായി മുറുക്കാതിരിക്കുന്നതും സഹായിക്കും. ആവശ്യമുള്ളവർ ഗുരു / Healer നോടൊപ്പം നേരിട്ടുള്ള ഒരു സെഷനിൽ പങ്കെടുക്കുക. സ്വതന്ത്രമായി , ഭയം കൂടാതെ നിങ്ങളിലെ മാനസിക സമ്മർദ്ദങ്ങളേയും പിരിമുറുക്കങ്ങളേയും ഒഴുക്കിവിടാൻ പരിശീലനം ലഭിച്ച ഒരു ഹീലരുടെ സാമീപ്യം നിങ്ങളെ സഹായിക്കും,

3. ശ്വാസോച്ഛാസം എത്ര തവണ ചെയ്യാം? ഇതിന് എന്തെങ്കിലും കണക്കുണ്ടോ?

  • ചോദ്യം: ശ്വസന വ്യായാമങ്ങൾ ചെയ്യുമ്പോൾ കണക്കുകൾ പാലിക്കേണ്ടതുണ്ടോ?
  • ഉത്തരം: സങ്കീർണ്ണമായ ശ്വസന വ്യായാമങ്ങൾ ധ്യാനത്തിന് നിർബന്ധമില്ല . അത് ആസ്വദിക്കുന്നവർക്കു അതാവാം എന്നേയുള്ളൂ. സ്വാഭാവികമായ ശ്വാസോച്ഛാസമാണ് എപ്പോഴും ഏറ്റവും മികച്ചത്. അതിന് കൃത്രിമമായ കണക്കുകൾ അടിച്ചേൽപ്പിക്കേണ്ടതില്ല. നിങ്ങൾ എത്ര തവണ ശ്വാസമെടുക്കുന്നു എന്നതിലല്ല, മറിച്ച് എടുക്കുന്ന ഓരോ ശ്വാസത്തിലും നിങ്ങളുടെ പൂർണ്ണമായ ശ്രദ്ധയും ബോധവും ഉണ്ടോ എന്നതാണ് പ്രധാനം. തുടക്കക്കാർക്ക് സ്വാഭാവിക ശ്വാസഗതിയെ കേവലം നിരീക്ഷിച്ചുതുടങ്ങാം.

4. ധ്യാനം പഠിക്കാൻ മുൻപരിചയം ആവശ്യമാണോ?

  • ചോദ്യം: ധ്യാനത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഒരാൾക്ക് ഇത് ചെയ്യാൻ സാധിക്കുമോ?
  • ഉത്തരം: തീർച്ചയായും സാധിക്കും. ധ്യാനം എന്നത് ഏതൊരാൾക്കും പരിശീലിച്ചെടുക്കാവുന്ന സ്വാഭാവികമായ മാനസികാവസ്ഥയാണ്. ഇതിന് മുൻകാല അനുഭവങ്ങളോ പ്രത്യേക യോഗ്യതകളോ ആവശ്യമില്ല. ആർക്കും ഇത് പരിശീലിച്ചുതുടങ്ങാം.

5. ദിവസത്തിൽ എപ്പോഴാണ് ധ്യാനം ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ സമയം?

  • ചോദ്യം: ഏത് സമയത്താണ് ധ്യാനം പരിശീലിക്കേണ്ടത്?
  • ഉത്തരം: പ്രഭാതത്തിൽ, അതായത് സൂര്യോദയത്തിന് തൊട്ടുമുമ്പോ അതിനുശേഷമോ ഉള്ള സമയമാണ് ധ്യാനത്തിന് ഏറ്റവും മികച്ചത്. ആ സമയത്ത് അന്തരീക്ഷവും മനസ്സും വളരെ ശാന്തമായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ തിരക്കുകൾക്ക് അനുസരിച്ച് സൗകര്യപ്രദമായ ഏത് സമയത്തും (രാത്രി കിടക്കുന്നതിന് മുൻപോ, ഒഴിവ് സമയത്തോ) ഇത് പരിശീലിക്കാവുന്നതാണ്.

6. എന്തുകൊണ്ടാണ് ‘ലോട്ടസ് ത്രെഡ്’ (Lotus Thread) സൗജന്യമായി നൽകുന്നത്?

  • ചോദ്യം: ലോട്ടസ് ത്രെഡ് പ്രോഗ്രാമുകൾ സൗജന്യമാണോ? എങ്കിൽ അതിന്റെ ഉദ്ദേശ്യം എന്ത്?
  • ഉത്തരം: ലോട്ടസ് ത്രെഡ് ഫൗണ്ടേഷൻ കോഴ്സും, ആഴ്ചയിൽ ഒരിക്കൽ ഗ്രൂപ്പായി നടത്തുന്ന ഹീലിംഗ് സെഷനുകളും പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്.

  • എന്നാൽ ഏതൊരു ആശയവും പ്രസ്ഥാനവും വളരണമെങ്കിൽ ഭൗതികമായ പിന്തുണയും സമ്പത്തും ആവശ്യമാണ്. തുടക്കത്തിൽ കമ്മ്യൂണിറ്റി അംഗങ്ങൾ നൽകുന്ന സംഭാവന ഈ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സ്വീകരിച്ചിരുന്നു . എന്നാൽ പിന്നീട് യാതൊരുവിധ സംഭാവനകളും സൗജന്യങ്ങളും വാങ്ങേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തി.

  • ഇപ്പോൾ , വ്യക്തിഗതമായി നടത്തുന്ന വൺ-ടൂ-വൺ ഹീലിംഗ് സെഷനുകൾ പോലുള്ള പ്രത്യേക പ്രോഗ്രാമുകൾക്ക് ചെറിയൊരു ഫീസ് ഈടാക്കുന്നുണ്ട് . അഡ്വാൻസ്ഡ് കോഴ്സുകൾ , ആഴമേറിയ പരിവർത്തന സെഷനുകൾ ഇവയ്ക്ക് അർഹിക്കുന്ന പ്രതിഫലം വാങ്ങിയാണ് ചെയ്യുന്നത് . അതിനാൽ ലോട്ടസ് ത്രെഡ് സൗജന്യ പ്രവർത്തനം നടത്തുന്നു എന്ന് പറയാനാവില്ല.

7. ഓൺലൈൻ സെഷനുകളിൽ എനിക്ക് എങ്ങനെ പങ്കെടുക്കാം?

  • ചോദ്യം: വെബ്‌‌സൈറ്റിലെ പ്രോഗ്രാമുകളിലും സെഷനുകളിലും ജോയിൻ ചെയ്യാനുള്ള വഴികൾ എന്തൊക്കെയാണ്?
  • ഉത്തരം: വെബ്‌സൈറ്റിലെ പ്രോഗ്രാംസ് പേജ് സന്ദർശിച്ചുകൊണ്ട് നിങ്ങൾക്ക് താൽപ്പര്യമുള്ള സെഷനുകൾ തിരഞ്ഞെടുക്കാം. കമ്മ്യൂണിറ്റികൾ വഴിയും നേരിട്ടുള്ള അറിയിപ്പുകൾ വഴിയുമാണ് സെഷനുകളുടെ ലിങ്കുകളും വിവരങ്ങളും പങ്കുവെക്കുന്നത്.

8. ധ്യാനത്തിനിടയിൽ മനസ്സിലേക്ക് നിരന്തരം ചിന്തകൾ വന്നുകൊണ്ടിരിക്കുന്നു, ഇത് എങ്ങനെ ഒഴിവാക്കാം?

  • ചോദ്യം: മനസ്സ് ശാന്തമാക്കാൻ ശ്രമിക്കുമ്പോൾ ചിന്തകൾ കൂടുതൽ കൂടുന്നു, എന്തുചെയ്യണം?
  • ഉത്തരം: ചിന്തകൾ വരുന്നത് തികച്ചും സ്വാഭാവികമാണ്. മനസ്സിന്റെ സ്വഭാവം തന്നെ ചിന്തിക്കുക എന്നതാണ്. ചിന്തകളെ തടയാൻ ശ്രമിക്കരുത്; പകരം ആകാശത്തിലൂടെ കടന്നുപോകുന്ന മേഘങ്ങൾ പോലെ അവയെ നിരീക്ഷിച്ചു കടന്നുപോകാൻ അനുവദിക്കുക. ചിന്തകളിലേക്ക് ശ്രദ്ധ തിരിയുമ്പോൾ സൗമ്യമായി വീണ്ടും നിങ്ങളുടെ ശ്രദ്ധ ശ്വാസത്തിലേക്ക് കൊണ്ടുവരിക.

9. ദിവസേന എത്ര സമയം ധ്യാനം ചെയ്യണം?

  • ചോദ്യം: തുടക്കക്കാർ ദിവസവും എത്ര നേരം ധ്യാനിക്കണം?
  • ഉത്തരം: തുടക്കക്കാർക്ക് ദിവസത്തിൽ 5 മുതൽ 10 മിനിറ്റ് വരെ ധ്യാനം ചെയ്തുതുടങ്ങാം. ക്രമേണ ഇത് 15 മുതൽ 20 മിനിറ്റായി വർദ്ധിപ്പിക്കാവുന്നതാണ്. സമയത്തിന്റെ ദൈർഘ്യത്തേക്കാൾ പ്രധാനം പരിശീലനത്തിലെ സ്ഥിരതയാണ് (Consistency).
  • ധ്യാനത്തിൽ പുരോഗതി വന്നവർ , ആത്മീയ ഉയർച്ച ആഗ്രഹിക്കുന്നവർ കൂടുതൽ സമയത്തേയ്ക്കുള്ള പരിശീലനങ്ങൾ ഉചിതമായ രീതിയിൽ ചെയ്യേണ്ടതാണ് – “ഗുരു വരും, പറഞ്ഞുതരും.”

10. കണ്ണുകൾ തുറന്നാണോ അതോ അടച്ചാണോ ധ്യാനിക്കേണ്ടത്?

  • ചോദ്യം: ധ്യാനവേളയിൽ കണ്ണുകൾ അടച്ചിരിക്കണമെന്നത് നിർബന്ധമാണോ?
  • ഉത്തരം: ധ്യാനം എന്നാൽ കണ്ണടച്ച് ബാഹ്യലോകത്തുനിന്ന് ഒളിച്ചിരിക്കലല്ല; മറിച്ച് ഏത് അവസ്ഥയിലും പൂർണ്ണമായ ബോധത്തോടെ ജീവിക്കാനുള്ള പരിശീലനമാണ്. സാസെൻ (Zazen) പോലുള്ള പല ഉന്നത ധ്യാനമാർഗ്ഗങ്ങളിലും കണ്ണുകൾ തുറന്നാണ് ധ്യാനം ചെയ്യാറുള്ളത്. തുടക്കത്തിൽ ബാഹ്യമായ ശ്രദ്ധാഭംഗങ്ങൾ ഒഴിവാക്കാൻ കണ്ണടയ്ക്കുന്നത് സഹായകരമാകുമെങ്കിലും, യഥാർത്ഥ ധ്യാനം കണ്ണുകൾ തുറന്ന് ലോകത്തെ അഭിമുഖീകരിക്കുമ്പോഴും ഉള്ളിലെ നിശ്ശബ്ദത നഷ്ടപ്പെടാതെ ഇരിക്കുക എന്നതാണ്. അതിനാൽ നിങ്ങളുടെ സൗകര്യത്തിനും പരിശീലന രീതിക്കും അനുസരിച്ച് ഇത് തിരഞ്ഞെടുക്കാം.

11. ധ്യാനിക്കുമ്പോൾ ശരീരം അനങ്ങാതെ ഒരേ ഇരുപ്പിൽ ഇരിക്കണമെന്ന് നിർബന്ധമുണ്ടോ?

  • ചോദ്യം: ധ്യാനത്തിനിടയിൽ കാൽ മരവിച്ചാലോ ശരീരത്തിന് അനക്കം തോന്നിയാലോ എന്തുചെയ്യണം?
  • ഉത്തരം: ശരീരം പൂർണ്ണമായി അനങ്ങാതെ പ്രതിമ പോലെ ഇരിക്കണമെന്ന് നിർബന്ധമില്ല. തുടക്കത്തിൽ ദീർഘനേരം ഒരേ ഇരുപ്പിൽ ഇരിക്കുമ്പോൾ പേശികൾക്ക് വേദനയോ കാൽ മരവിപ്പോ വരുന്നത് സ്വാഭാവികമാണ്. അങ്ങനെയെങ്കിൽ, അല്പം ശ്രദ്ധയോടെ നിങ്ങളുടെ ഇരിപ്പ് സ്ഥാനമോ കാൽ നിലത്തോ മാറ്റാവുന്നതാണ്. ശരീരത്തിന്റെ അസ്വസ്ഥതകളേക്കാൾ നിങ്ങളുടെ ശ്രദ്ധ ശ്വാസത്തിലും ബോധത്തിലുമായിരിക്കാനാണ് പ്രാധാന്യം നൽകേണ്ടത്.

12. എനിക്ക് മാനസിക പിരിമുറുക്കവും (Stress) ഉത്കണ്ഠയും (Anxiety) കൂടുതലാണ്, ധ്യാനം കൊണ്ട് ഇത് കുറയ്ക്കാൻ കഴിയുമോ?

  • ചോദ്യം: അമിതമായ ഉത്കണ്ഠയും സ്ട്രെസ്സും മാറ്റാൻ ധ്യാനം എത്രത്തോളം ഫലപ്രദമാണ്?
  • ഉത്തരം: തീർച്ചയായും! ഉത്കണ്ഠയും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഔഷധമാണ് ധ്യാനം. നിരന്തരമായ പരിശീലനം വഴി തലച്ചോറിലെ സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയ്ക്കാനും, നാഡീവ്യൂഹത്തെ ശാന്തമാക്കാനും (Relaxation Response) ധ്യാനം സഹായിക്കുന്നു. ഇത് നിങ്ങളെ വർത്തമാനകാലത്ത് ജീവിക്കാൻ പ്രാപ്തരാക്കുകയും അനാവശ്യ ഭയങ്ങളെ അകറ്റുകയും ചെയ്യും.

13. കുട്ടികൾക്കും കൗമാരക്കാർക്കും ധ്യാനം പരിശീലിക്കാമോ?

  • ചോദ്യം: ചെറിയ കുട്ടികൾക്ക് ധ്യാനം പഠിപ്പിച്ചു കൊടുക്കാമോ? ഏത് പ്രായം മുതൽ ഇത് തുടങ്ങാം?
  • ഉത്തരം: തീർച്ചയായും സാധിക്കും. കുട്ടികളിൽ ഏകാഗ്രത (Concentration), ഓർമ്മശക്തി, വൈകാരിക നിയന്ത്രണം എന്നിവ വളർത്താൻ ധ്യാനം വളരെ സഹായിക്കും. അവർക്കായി ദീർഘനേരമുള്ള കടുത്ത ധ്യാനരീതികൾ ഒഴിവാക്കി, ലളിതമായ ശ്വാസ നിരീക്ഷണ വ്യായാമങ്ങളോ (Breathing Exercises) അല്ലെങ്കിൽ സംഗീതത്തിനൊപ്പമുള്ള റിലാക്സേഷൻ രീതികളോ 5-10 മിനിറ്റ് വീതം പരിശീലിപ്പിക്കാവുന്നതാണ്.

14. തിരക്കുപിടിച്ച ജീവിതത്തിൽ ധ്യാനത്തിനായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടാണ്, എന്തുചെയ്യാം?

  • ചോദ്യം: ദിവസവും ധ്യാനിക്കാൻ സമയം ലഭിക്കുന്നില്ലെങ്കിൽ എന്ത് ചെയ്യണം?
  • ഉത്തരം: ധ്യാനത്തിന് പ്രത്യേകമായി മണിക്കൂറുകൾ മാറ്റിവെക്കണമെന്നില്ല. ദിവസത്തിൽ വെറും 5 അല്ലെങ്കിൽ 10 മിനിറ്റ് മാറ്റിവെച്ചാൽ മതിയാകും. രാവിലെ ഉണർന്ന ഉടനെയും രാത്രി കിടക്കുന്നതിന് മുൻപും ഉള്ള ചെറിയ സമയം ഇതിനായി ഉപയോഗിക്കാം. കൂടാതെ യാത്ര ചെയ്യുമ്പോഴോ ഓഫീസിൽ ചെറിയ ഇടവേള കിട്ടുമ്പോഴോ പോലും നിങ്ങളുടെ ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ‘മൈൻഡ്ഫുൾനസ്’ (Mindfulness) പരിശീലിക്കാവുന്നതാണ്.

15. മ്യൂസിക് കേട്ടുകൊണ്ടോ പശ്ചാത്തല സംഗീതം, ഹീലിംഗ് സൗണ്ടുകൾ ഇവയോടൊപ്പം ധ്യാനം ചെയ്യാമോ?

  • ചോദ്യം: ധ്യാനിക്കുമ്പോൾ ടിബറ്റൻ സിംഗിംഗ് ബൗൾസ് പോലുള്ള ഹീലിംഗ് സൗണ്ടുകളോ പാട്ടുകളോ നാച്വറൽ സൗണ്ടുകളോ (Nature Sounds) കേൾക്കുന്നത് നല്ലതാണോ?
  • ഉത്തരം: തുടക്കക്കാർക്ക് മനസ്സ് പെട്ടെന്ന് ഏകാഗ്രമാക്കാൻ മൃദുവായ സംഗീതമോ പ്രകൃതിയുടെ ശബ്ദങ്ങളോ (ഉദാഹരണത്തിന് വെള്ളച്ചാട്ടത്തിന്റെയോ മഴയുടെയോ ശബ്ദം), ഹീലിംഗ് സൗണ്ടുകളോ കേൾക്കുന്നത് സഹായകരമാണ്. ഇത് ബാഹ്യമായ മറ്റ് ചിന്തകളിൽ നിന്ന് മനസ്സിനെ പെട്ടെന്ന് പിൻവലിക്കാൻ സഹായിക്കും. എന്നാൽ പരിശീലനം പക്വത പ്രാപിക്കുമ്പോൾ യാതൊരുവിധ ശബ്ദങ്ങളുടെയും സഹായമില്ലാതെ ഉള്ളിലെ നിശ്ശബ്ദതയിലേക്ക് പോകാൻ ശീലിക്കുന്നതാണ് കൂടുതൽ ഫലപ്രദം.
  • ഹീലിംഗ് സൗണ്ടുകൾ – സൂക്ഷ്മ-ഊർജ്ജങ്ങളെ ക്രമപ്പെടുത്തുവാനും , ഉണർത്തുവാനും സഹായിക്കും.

16. ധ്യാനിക്കുമ്പോൾ ചില ദൃശ്യങ്ങളോ വെളിച്ചമോ അനുഭവപ്പെടാറുണ്ട്, ഇത് യാഥാർത്ഥ്യമാണോ?

  • ചോദ്യം: ധ്യാനത്തിനിടയിൽ ലൈറ്റുകളോ വിവിധ രൂപങ്ങളോ കാണുന്നത് എന്തുകൊണ്ടാണ്?
  • ഉത്തരം: മനസ്സ് ആഴത്തിലുള്ള ശാന്തതയിലേക്ക് പോകുമ്പോൾ തലച്ചോറിന്റെ പ്രവർത്തനങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം ചിലപ്പോൾ പ്രത്യേക വെളിച്ചമോ ദൃശ്യങ്ങളോ തോന്നാം. ഇതിനെക്കുറിച്ച് അമിതമായി ചിന്തിക്കുകയോ അതിൽ ആകൃഷ്ടനാവുകയോ ചെയ്യരുത്. ഇതൊക്കെ ധ്യാനമാർഗ്ഗത്തിലെ സാധാരണമായ ചില അവസ്ഥകൾ മാത്രമാണ്; നിങ്ങളുടെ യഥാർത്ഥ ലക്ഷ്യം ബോധവും സാക്ഷീഭാവവുമാണ് എന്ന കാര്യം ഓർക്കുക.

17. എനിക്ക് ദേഷ്യവും അമിത ദേഷ്യവും പെട്ടെന്ന് വരാറുണ്ട്, ധ്യാനം കൊണ്ട് ഇത് നിയന്ത്രിക്കാൻ പറ്റുമോ?

  • ചോദ്യം: ദേഷ്യം കുറയ്ക്കാൻ ധ്യാനം എങ്ങനെയാണ് സഹായിക്കുന്നത്?
  • ഉത്തരം: ദേഷ്യം എന്നത് നമ്മുടെ ഊർജ്ജം തെറ്റായ ദിശയിലേക്ക് പോകുന്ന ഒരു അവസ്ഥയാണ്. ധ്യാനം പരിശീലിക്കുന്നതിലൂടെ നമ്മുടെ മനസ്സിന് ഒരു ‘പോസ്’ (Pause) എടുക്കാനുള്ള ശേഷി ലഭിക്കുന്നു. അതായത്, ഒരു സാഹചര്യം ഉണ്ടാകുമ്പോൾ പെട്ടെന്ന് പ്രതികരിക്കുന്നതിന് പകരം, ഒരു നിമിഷം ആലോചിച്ച് ശരിയായ തീരുമാനം എടുക്കാനുള്ള മാനസിക പക്വത (Emotional Regulation) ഇത് സമ്മാനിക്കുന്നു.

18. ലോട്ടസ് ത്രെഡ് കോഴ്സുകളിൽ ചേരാൻ എന്തെങ്കിലും പ്രത്യേക യോഗ്യത ആവശ്യമുണ്ടോ?

  • ചോദ്യം: ലോട്ടസ് ത്രെഡ് ഫൗണ്ടേഷൻ കോഴ്സ് ചെയ്യുവാൻ ആർക്കൊക്കെ അപേക്ഷിക്കാം?
  • ഉത്തരം: പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ നോക്കാതെ മനസ്സിനെ അറിയാനും ജീവിതം മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്ന ആർക്കും ലോട്ടസ് ത്രെഡ് കോഴ്സുകളിൽ പങ്കുചേരാം. മുൻപരിചയമോ പ്രത്യേക യോഗ്യതകളോ ഇതിനായി ആവശ്യമില്ല.

19. ഓൺലൈൻ സെഷനുകൾ മിസ്സായിപ്പോയാൽ റെക്കോർഡിങ് ലഭിക്കുമോ?

  • ചോദ്യം: ലൈവ് സെഷനിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് കാണാനുള്ള സൗകര്യം ഉണ്ടോ?
  • ഉത്തരം: നേരിട്ടുള്ള ലൈവ് സെഷനുകൾക്ക് പകരം ആവുകയില്ല റെക്കോർഡഡ് സെഷനുകൾ.
  • ധ്യാനിക്കുവാനും , പ്രാണായാമത്തിനും ഗൈഡഡ് സെഷനുകൾ റെക്കോർഡഡ് വെബ്സൈറ്റിൽ ലഭ്യമാണ്.
  • ധ്യാനത്തിന്റെ ഗൈഡഡ് സെഷനുകൾ റെക്കോർഡ് ലഭ്യമാണെങ്കിലും , അത് നേരിട്ട് പങ്കെടുക്കുന്ന ഫലം ലഭിക്കുകയില്ല . നേരിട്ടുള്ള സെഷനിൽ ആത്മീയ ഊർജ്ജത്തിന്റെ പ്രവർത്തനം ഉണ്ട് . അത് റെക്കോർഡ് സെഷനിൽ ലഭിക്കില്ല.
  • ഹീലിംഗ് എന്നത് റെക്കോർഡ് ചെയ്യുവാൻ പറ്റുന്ന ഒന്നല്ല – ഹീലർ അല്ലെങ്കിൽ ഗുരുവിൽ നിന്ന് നേരിട്ട് സ്വീകരിക്കുക തന്നെ വേണം.

20. എനിക്ക് ആത്മീയമായതോ മതപരമായതോ ആയ വിശ്വാസങ്ങൾ ഇല്ല, ധ്യാനത്തിന് ഇത് ആവശ്യമാണോ?

  • ചോദ്യം: യാതൊരുവിധ ആത്മീയ വിശ്വാസങ്ങളുമില്ലാത്ത ഒരാൾക്ക് ധ്യാനവും ഹീലിംഗ് സെഷനുകളും ചെയ്യാൻ കഴിയുമോ?
  • ഉത്തരം: നമ്മൾ ചെയ്യുന്ന ധ്യാനങ്ങളിൽ യാതൊരുവിധ ‘വിശ്വാസവും’ ഒരു ഘടകമേയല്ല. ധ്യാനമെന്നത് ഏതെങ്കിലും പ്രത്യേക മതത്തിൻ്റെയോ വിശ്വാസത്തിൻ്റെയോ ഭാഗമല്ല; മറിച്ച് അത് മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനുള്ള ഒരു ശാസ്ത്രീയവും മാനസികവുമായ പരിശീലനം മാത്രമായി ഒരാൾക്ക് ചെയ്യാവുന്നതാണ് (Mental & Physical Well-being Practice). ഇവിടെ മനസ്സിനെ വർത്തമാനകാലത്ത് ഉറപ്പിച്ച് നിർത്തുക (Mindful ആവുക) എന്നതാണ് പ്രധാനം. അതിനാൽ മതപരമോ ആത്മീയമോ ആയ വിശ്വാസങ്ങൾ ഇല്ലെങ്കിലും ആർക്കും ധ്യാനം പരിശീലിക്കാവുന്നതാണ്.

  • എന്നാൽ ഹീലിംഗ് സെഷനുകളിലേക്ക് വരുമ്പോൾ, അതൊരു ആത്മീയ ഊർജ്ജ പ്രവർത്തനമാണ് (Spiritual Energy Work). ഹീലറുമായുള്ള ഒരു ആത്മീയ ബന്ധമാണ് ഇവിടെ ഫലം നൽകുന്നത്. നിങ്ങളുടെ സംശയാലുത്വമോ എതിർപ്പോ ഈ ഹീലിംഗ് പ്രോസസ്സിനെ തടസ്സപ്പെടുത്തിയേക്കാം. മാത്രമല്ല , ആത്മീയ പുരോഗതി ലക്ഷ്യമാക്കികൊണ്ടു ചെയ്യുന്നവർ ധ്യാനത്തിന്റെ മറ്റൊരു തലത്തിലൂടെ ആണ് സഞ്ചരിക്കുന്നത് എന്ന് അറിഞ്ഞിരിക്കുക.

  • ആത്മീയ ഊർജ്ജ പ്രവർത്തനത്തിൽ പൂർണ്ണമായ വിശ്വാസമില്ലെങ്കിലും, ഒരു തുറന്ന മനസ്സോടെ പങ്കെടുക്കുവാനും നിർദ്ദേശങ്ങൾ പാലിക്കുവാനും തയ്യാറുള്ളവർക്ക് ഇതിൽ സംബന്ധിക്കാവുന്നതാണ്. ഇവിടെ ഏറ്റവും പ്രധാനം തുറന്ന മനസ്സും (Open-Mindedness) സ്വീകാര്യക്ഷമതയുമാണ്.

നിങ്ങളുടെ “അവിശ്വാസമോ” വിശ്വാസമോ ലോട്ടസ് ത്രെഡ് പരിശീലങ്ങളിൽ പങ്കെടുക്കുവാൻ ഒരു തടസ്സമായി നിങ്ങൾക്ക് അനുഭവപ്പെടുന്നുവെങ്കിൽ – Hypnotherapy , NLP കോച്ചിങ് സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രോഗ്രാമുകളെക്കുറിച്ച അറിയുവാൻ Image – ൽ ക്ലിക്ക് ചെയ്യാം .