നിങ്ങളുടെ ആത്മീയ വളർച്ചയുടെ അടുത്ത പടിയിലേക്ക് സ്വാഗതം
ലോട്ടസ് ത്രെഡ് സീക്കേഴ്സ് കമ്മ്യൂണിറ്റി (Seekers Community) വിജയകരമായി പൂർത്തിയാക്കിയവർക്കായി തയ്യാറാക്കിയ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും അടുത്ത ഘട്ടത്തിലെ ഓപ്ഷനുകളും.
ശ്രദ്ധിക്കുക: ഇൻവിറ്റേഷൻ ലഭിച്ചവർക്ക് മാത്രമേ താഴെപ്പറയുന്ന അടുത്ത ലെവൽ പ്രോഗ്രാമുകളിൽ പങ്കെടുക്കുവാൻ സാധിക്കൂ.,
ഇൻവിറ്റേഷൻ ലഭിച്ചതുകൊണ്ടു മാത്രം അടുത്ത ലെവൽ പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതില്ല. നിങ്ങളുടെ യഥാർത്ഥ ആവശ്യകതയെ അടിസ്ഥാനമാക്കി മാത്രം തിരഞ്ഞെടുക്കുക. മുന്നോട്ട് പോകാൻ ഒരേയൊരു കാരണം മാത്രമേ ഉണ്ടാകാവൂ—“എനിക്ക് ഇത് ആവശ്യമാണ്” എന്ന ഉറച്ച ബോധ്യം.
1) ഇനിഷ്യേറ്റ്സ് (Initiates)
ഇതൊരു ഗുരു ശിഷ്യ ബന്ധത്തിന്റെ തുടക്കമാണ്. എന്നാൽ ഗുരു ശിഷ്യ ബന്ധം അത് സ്വീകരിക്കുന്ന ആളുടെ ഓപ്ഷൻ ആണ്.
ഹീലിംഗ് സ്വീകരിക്കുന്നതിനായി ശിഷ്യത്വമോ ദീക്ഷയോ ആവശ്യമില്ല.
ലോട്ടസ് ത്രെഡ് ഹീലെർ , അധ്യാപകർ എന്നനിലയിൽ മുന്നേറാൻ:
- Foundation Cource വിജയകാരമായി പൂർത്തീകരിക്കണം.
- Initiates -ലൂടെ ഗുരുശിഷ്യ ബന്ധം ഉണ്ടായിരിക്കണം.
ശരീരത്തിലെ പ്രധാന ഊർജ്ജ കേന്ദ്രങ്ങളായ ചക്രങ്ങളെ പൂർണ്ണമായും ഉണർത്തി ക്രമീകരിക്കുന്ന പ്രക്രിയ.
- ആക്ടിവേഷൻ & എനർജൈസിംഗ്: ഉറങ്ങിക്കിടക്കുന്നതോ ദുർബലമായതോ ആയ ചക്രങ്ങളെ ഉണർത്തുന്നു.
- ബാലൻസിങ്: ഓരോ ചക്രവും അതിന്റെ ഏറ്റവും അനുയോജ്യമായ (Optimum) അളവിൽ മാത്രം പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.
- അലൈൻമെന്റ് & കോർഡിനേഷൻ: എല്ലാ ചക്രങ്ങളും പരസ്പരം ഏകോപിപ്പിച്ച് ജീവിതത്തിൽ സമാധാനവും സന്തോഷവും (Harmony) കൊണ്ടുവരുന്നു.
- ഹീലർ പദവി: ഭാവിയിൽ പ്രാക്ടീഷണർ കോഴ്സുകൾ വഴി ഔദ്യോഗിക ഹീലർ ആകാനും, അസോസിയേറ്റ് ഹീലർ ആയി പ്രവർത്തിച്ച് വരുമാനം നേടാനുമുള്ള അവസരം.
2) ഫോക്കസ്ഡ് ഹീലിംഗ് (Focused Healing)
ജീവിതത്തിലെ പ്രത്യേകമായ ഏതെങ്കിലും ഒരു മേഖലയിൽ കൂടുതൽ ശ്രദ്ധ നൽകി പുരോഗതി നേടാൻ.
പ്രധാന ഫോക്കസ് മേഖലകൾ:
ആരോഗ്യം • സമ്പത്ത് • തൊഴിൽ / ബിസിനസ്സ് • ബന്ധങ്ങൾ • വൈകാരിക നിയന്ത്രണം (Stress Management) : ഏതെങ്കിലും ഒരു മേഖലയിൽ
- ഉപബോധമനസ്സിലെ ആഴത്തിലുള്ള നെഗറ്റീവ് വിശ്വാസങ്ങളും ഊർജ്ജ തടസ്സങ്ങളും നീക്കം ചെയ്യുന്നു.
- പ്രത്യേകം ശ്രദ്ധിക്കുക : ഫോക്കസ്ഡ് ഹീലിംഗ് മാത്രമായി ചെയ്യാൻ കഴിയുകയില്ല. ചക്ര ആക്ടിവേഷനും അലൈൻമെന്റും ഉൾപ്പെട്ട initiates പ്രോസസിനു ശേഷം മാത്രമേ ഫോക്കസ്ഡ് ഹീലിംഗ് ചെയ്യാൻ കഴിയൂ . അതിനാൽ ഫോക്കസ്ഡ് ഹീലിംഗിൽ initiates ഉൾപ്പെടുന്നു. എന്നാൽ ഗുരു ശിഷ്യ ബന്ധം അത് സ്വീകരിക്കുന്ന ആളുടെ ഓപ്ഷൻ ആണ്.
3) Lotus Thread Soul Restoration (LTSR)
ഒരു ദിവസത്തെ Live In-Person Program — Initiates ന് മാത്രം
പഴയ വേദനകളും മനസ്സിൽ ഉറച്ചുപോയ പാറ്റേണുകളും സൗമ്യമായി അഴിച്ചുവിട്ട്, ലഘുവും ശാന്തവുമായ, സ്വന്തം സ്വത്വത്തോട് കൂടുതൽ അടുത്ത ഒരു അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്ന ആഴത്തിലുള്ള ഒരു ഹീലിംഗ് പ്രോഗ്രാമാണ് Lotus Thread Soul Restoration.
ഗ്രൂപ്പിന്റെ ആവശ്യത്തിനനുസരിച്ച്, ബാല്യകാല മുറിവുകൾ സുഖപ്പെടുത്താൻ Inner Child Healing, ആഴത്തിലുള്ള പാറ്റേണുകൾ മനസ്സിലാക്കാൻ Past Life Regression, ഭാരമേറിയതോ അനാവശ്യമോ ആയ ഊർജ്ജ സ്വാധീനങ്ങൾ ഒഴിവാക്കാൻ Negative Influence Clearing എന്നിവ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്താം.
ഫലമോ — കൂടുതൽ വൈകാരിക സ്വാതന്ത്ര്യം, ആന്തരിക സ്ഥിരത, ഒപ്പം “ഞാൻ ആരാണ്” എന്നതിനെക്കുറിച്ചുള്ള തെളിമയും.
4) Lotus Thread Soul Emergence (LTSE)
ഒരു ദിവസത്തെ Live In-Person Program — Initiates – Lotus Thread Soul Restoration (LTSR) നു ശേഷം മാത്രം ന് മാത്രം
Lotus Thread പാതയിലെ ഏറ്റവും ഉയർന്ന തലമാണ് Soul Emergence — ആന്തരികമായി ഒരു ഉറച്ച അടിത്തറ ഇതിനകം രൂപപ്പെടുത്തിയവർക്കും, തങ്ങളുടെ പൂർണ്ണ സാധ്യതയിൽ ജീവിക്കാൻ തയ്യാറായവർക്കും വേണ്ടിയുള്ളത്.
ഇത് ഹീലിംഗിനും അപ്പുറം പോകുന്നു — നിങ്ങളുടെ ക്രിയാത്മകത, അന്തർജ്ഞാനം (intuition), ജ്ഞാനം എന്നിവ സ്വാഭാവികമായി പുറത്തുവരാൻ സഹായിക്കുന്നു. ജീവിതത്തിലും ജോലിയിലും കൂടുതൽ വ്യക്തമായ ലക്ഷ്യബോധം, ശക്തമായ ആത്മവിശ്വാസം, മികച്ച ഫോക്കസും തീരുമാനശേഷിയും നിങ്ങൾക്ക് ലഭിക്കുന്നു.
സീനിയർ അംഗങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശം
ഇതിനോടകം ‘ലോട്ടസ് ത്രെഡ് ബ്രീത്ത് മെഡിറ്റേഷൻ’, ‘Golden Light മെഡിറ്റേഷൻ’ എന്നിവ പരിശീലിക്കുകയും, അവയിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങളും മാനസിക സമാധാനവും അനുഭവിച്ചറിഞ്ഞവരുമാണ് നിങ്ങൾ.
ഈ നിലവിലുള്ള പരിശീലനങ്ങൾ തന്നെ നിങ്ങളുടെ സ്ട്രെസ് കുറയ്ക്കാനും ജീവിതം മുന്നോട്ട് കൊണ്ടുപോകാനും പര്യാപ്തമാണെന്ന് തോന്നുകയാണെങ്കിൽ, നിങ്ങൾ നിർബന്ധമായും അടുത്ത ലെവലിലേക്ക് പോകേണ്ടതില്ല. എന്നാൽ ഇതിലും ആഴത്തിലുള്ള മാറ്റങ്ങളോ പ്രത്യേക മേഖലകളിലെ ഫോക്കസ്ഡ് ഹീലിംഗോ ആവശ്യമുണ്ടെന്ന് തോന്നുകയാണെങ്കിൽ മാത്രം അടുത്ത ലെവലിലേക്ക് തിരഞ്ഞെടുക്കുക.
നിങ്ങളുടെ തീരുമാനം എന്ത് തന്നെയായാലും, അത് നിങ്ങളുടെ വളർച്ചയ്ക്ക് കരുത്തേകട്ടെ! ✨
Sreekanth Vasudevan