Refund & Cancellation Policy റീഫണ്ട് & ക്യാൻസലേഷൻ പോളിസി
ഞങ്ങളുടെ കോച്ചിംഗ് സെഷനുകൾ, ഓൺലൈൻ / ഓഫ്ലൈൻ വർക്ക്ഷോപ്പുകൾ, മെഡിറ്റേഷൻ റിട്രീറ്റുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം വ്യക്തവും സുതാര്യവുമായ റീഫണ്ട് & ക്യാൻസലേഷൻ നയങ്ങളാണ് ഞങ്ങൾ പിന്തുടരുന്നത്. ഏതൊരു പ്രോഗ്രാമിലും രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് താഴെ പറയുന്ന നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
1. ലക്ഷ്യവും സമീപനവും
ഞങ്ങളുടെ പ്രോഗ്രാമുകൾ ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അല്ലെങ്കിൽ ക്ലിനിക്കൽ ചികിത്സയ്ക്ക് പകരമല്ല.
ഞങ്ങളുടെ പ്രോഗ്രാമുകൾ വ്യക്തിഗത വളർച്ച, മാനസിക വ്യക്തത, സ്വയം നിയന്ത്രണം, പ്രായോഗികമായ ജീവിത മാറ്റങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ വ്യക്തിയുടെയും പങ്കാളിത്തവും പ്രാക്ടീസും അനുസരിച്ചാണ് ഇതിന്റെ ഫലങ്ങൾ രൂപപ്പെടുന്നത്. അത്തരത്തിൽ പൂർണ്ണമനസ്സോടെ പങ്കെടുക്കുകയും , ഞങ്ങൾ നിർദ്ദേശിക്കുന്ന activities പൂർത്തീകരിക്കുകയും ചെയ്യുന്നവർക്ക് പ്രകടവും അർത്ഥവത്തായതുമായ മാറ്റങ്ങൾ ഉണ്ടാവുമെന്നത് ഞങ്ങൾക്ക് ഉറപ്പാണ്.
എന്നാൽ ഏതെങ്കിലും കാരണവശാൽ , പ്രോഗ്രാം പൂർത്തിയായിട്ടും തുടക്കത്തിൽ നിശ്ചയിച്ച ലക്ഷ്യങ്ങളിൽ യാതൊരു പുരോഗതിയും അനുഭവപ്പെട്ടില്ലെങ്കിൽ, താഴെ പറയുന്ന നിബന്ധനകൾ പൂർത്തിയാക്കുന്നവർക്ക് റീഫണ്ടിനായി അപേക്ഷിക്കാവുന്നതാണ്:
2. പ്രോഗ്രാം തുടങ്ങുന്നതിന് മുൻപുള്ള ക്യാൻസലേഷൻ
- ഓൺലൈൻ വർക്ക്ഷോപ്പുകൾ / ലൈവ് സെഷനുകൾ: പ്രോഗ്രാം ആരംഭിക്കുന്നതിന് [48 മണിക്കൂർ / 2 ദിവസം] മുൻപ് രേഖാമൂലം അറിയിച്ചാൽ മുഴുവൻ തുകയും (പേയ്മെന്റ് ഗേറ്റ്വേ ചാർജുകൾ കുറച്ച്) തിരികെ ലഭിക്കുന്നതാണ്, അല്ലെങ്കിൽ അടുത്ത ബാച്ചിലേക്ക് മാറ്റാവുന്നതാണ്. അതിനുശേഷം വരുന്ന അറിയിപ്പുകൾക്ക് റീഫണ്ട് ലഭിക്കുന്നതല്ല.
- വൺ-ഓൺ-വൺ കോച്ചിംഗ്: നിശ്ചയിച്ച സെഷൻ മാറ്റിവെക്കാനോ റദ്ദാക്കാനോ കുറഞ്ഞത് [24 മണിക്കൂർ] മുൻപ് അറിയിക്കേണ്ടതാണ്. 24 മണിക്കൂറിനുള്ളിൽ അറിയിക്കുകയോ സെഷനിൽ പങ്കെടുക്കാതിരിക്കുകയോ ചെയ്താൽ പ്രസ്തുത സെഷൻ നഷ്ടപ്പെടുന്നതായിരിക്കും.
- റെസിഡൻഷ്യൽ റിട്രീറ്റുകൾ: റിട്രീറ്റുകൾക്കായി താമസവും മറ്റ് സൗകര്യങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതിനാൽ ക്യാൻസലേഷനുകൾക്ക് അഡ്വാൻസ് തുക റീഫണ്ട് ലഭിക്കുന്നതല്ല (എന്നാൽ മുൻകൂർ അനുമതിയോടെ മറ്റൊരാൾക്ക് സീറ്റ് കൈമാറാവുന്നതാണ്).
3. റീഫണ്ടിന് അർഹത ലഭിക്കുന്നതിനുള്ള നിബന്ധനകൾ
- പൂർണ്ണ പങ്കാളിത്തം: പ്രോഗ്രാമിലെ എല്ലാ സെഷനുകളിലും / ഘട്ടങ്ങളിലും കൃത്യസമയത്ത് പങ്കെടുത്തിരിക്കണം (മുൻകൂർ അനുമതിയോടെ റീഷെഡ്യൂൾ ചെയ്തവ ഉൾപ്പെടെ).
- പ്രാക്ടീസുകളും നിർദ്ദേശങ്ങളും: പ്രോഗ്രാമിനിടയിൽ നൽകുന്ന പ്രാക്ടീസുകൾ, ഓഡിയോകൾ, വീഡിയോകൾ, വർക്ക്ഷീറ്റുകൾ അല്ലെങ്കിൽ മറ്റ് പ്രവർത്തനങ്ങൾ കൃത്യമായി പൂർത്തിയാക്കിയിരിക്കണം.
- പൂർത്തീകരിച്ചതിന്റെ ഭാഗമായി സബ്മിറ്റ് ചെയ്യുവാൻ ആവശ്യപ്പെട്ടിട്ടുള്ളവ യഥാസമയം സബ്മിറ്റ് ചെയ്തിട്ടുണ്ടാവണം.
- അപേക്ഷാ കാലയളവ്: പ്രോഗ്രാം അവസാനിച്ച് [7] ദിവസത്തിനുള്ളിൽ രേഖാമൂലം / ഇമെയിൽ വഴി റീഫണ്ടിനായി അറിയിച്ചിരിക്കണം.
4. വിലയിരുത്തലും തുടർ നടപടികളും
റീഫണ്ട് അഭ്യർത്ഥന ലഭിച്ചാൽ, നിങ്ങളുടെ പങ്കാളിത്തവും പ്രാക്ടീസുകളും പരിശോധിക്കുന്നതിനായി [20–30] മിനിറ്റ് ദൈർഘ്യമുള്ള ഒരു റിവ്യൂ സെഷൻ നടത്തുന്നതാണ്. ആവശ്യമെങ്കിൽ മാറ്റത്തിനായി ഒരു അധിക മാർഗ്ഗനിർദ്ദേശമോ പിന്തുണയോ നൽകാൻ ഇത് സഹായിക്കും.
5. സംഘാടകരുടെ ഭാഗത്തുനിന്നുള്ള മാറ്റങ്ങൾ
അപ്രതീക്ഷിതമായ സാഹചര്യങ്ങളാൽ ഞങ്ങളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും പ്രോഗ്രാം റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്താൽ, പങ്കെടുക്കുന്നവർക്ക് പൂർണ്ണമായ റീഫണ്ട് ലഭിക്കുന്നതോ, അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് സൗജന്യമായി മാറാനുള്ള സൗകര്യമോ ലഭിക്കുന്നതാണ്.
6. റീഫണ്ട് തുകയും സമയപരിധിയും
- മുകളിൽ പറഞ്ഞ നിബന്ധനകൾ പൂർണ്ണമായി പാലിച്ചിട്ടും പ്രതീക്ഷിച്ച പുരോഗതി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തപ്പെടുന്ന പക്ഷം, പേയ്മെന്റ് ഗേറ്റ്വേ ചാർജുകൾ / നികുതികൾ / വിതരണം ചെയ്ത മെറ്റീരിയലുകളുടെ അല്ലെങ്കിൽ അസസ്മെന്റ് റിപ്പോർട്ടുകളുടെ ചെലവുകൾ എന്നിവ (ബാധകമെങ്കിൽ) കുറച്ചുള്ള തുക തിരികെ നൽകുന്നതാണ്.
- റീഫണ്ട് അപേക്ഷ അംഗീകരിച്ച തീയതി മുതൽ 7 മുതൽ 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ യഥാർത്ഥ പേയ്മെന്റ് മാർഗ്ഗത്തിലേക്ക് തുക തിരികെ നൽകുന്നതാണ് (അന്താരാഷ്ട്ര കാർഡുകൾക്കും ബാങ്കുകൾക്കും ഇത് 7 മുതൽ 14 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം).
7. പൊതുവായ വ്യവസ്ഥകൾ
- പ്രോഗ്രാമിൽ കൃത്യമായി പങ്കെടുക്കാതിരിക്കുകയോ, നിർദ്ദേശിച്ച പ്രാക്ടീസുകളും സബ്മിഷനുകളും പൂർത്തിയാക്കാതിരിക്കുകയോ, അല്ലെങ്കിൽ നിശ്ചിത സമയപരിധിക്ക് ശേഷം അപേക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ റീഫണ്ടിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
- ഡിജിറ്റൽ ഉൽപ്പന്നങ്ങൾ (ഡൗൺലോഡ് ചെയ്യാവുന്ന ഓഡിയോ ട്രാക്കുകൾ, ഇ-ബുക്കുകൾ, റെക്കോർഡഡ് കോഴ്സുകൾ) വാങ്ങിയതിന് ശേഷം റീഫണ്ട് ലഭിക്കുന്നതല്ല.
- ഈ പ്രോഗ്രാമുകൾ വ്യക്തിഗത വികസനത്തിനും മാനസിക വ്യക്തതയ്ക്കും വേണ്ടിയുള്ളതാണ്; ഇവ ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അല്ലെങ്കിൽ ക്ലിനിക്കൽ ചികിത്സയ്ക്ക് പകരമല്ല.
- റീഫണ്ട് അല്ലെങ്കിൽ ക്യാൻസലേഷൻ സംബന്ധമായ ആവശ്യങ്ങൾക്ക് ബന്ധപ്പെടുക: sreevidhukanth@gmail.com