നിങ്ങൾ ഇപ്പോൾ Lotus Thread Community-യുടെ ഭാഗമാണ്.

ഈ യാത്ര ആരംഭിക്കാൻ തീരുമാനിച്ചതിന് നന്ദി.

ഇവിടെ ഒരു തിരക്കുമില്ല. ഒരു മത്സരവുമില്ല.

ഓരോരുത്തരും അവരവരുടെ വേഗത്തിലാണ് മുന്നോട്ട് പോകുന്നത്.

പ്രാണായാമം പരിശീലിക്കൂ. ധ്യാനം അനുഭവിക്കൂ. Healing Sessions-ൽ പങ്കെടുക്കൂ.

നിങ്ങളുടെ സ്വന്തം അനുഭവം തന്നെയായിരിക്കും ഈ യാത്രയിലെ അടുത്ത ചുവടുകൾ നിങ്ങളെ കാണിച്ചുതരുന്നത്.



Lotus Thread-നെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗം അതിനെ അനുഭവിക്കുക എന്നതാണ്. അതിനായിട്ടാണ് സൗജന്യ പ്രാഥമിക അംഗത്വം.

സൗജന്യ പ്രാഥമിക അംഗത്വത്തിൽ തുടരണമോ , അതോ Seekers Membership എടുക്കണമോ എന്നത് തികച്ചും നിങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്.

പ്രധാന വ്യത്യാസം നിങ്ങളുടെ അറിവിനുവേണ്ടി :

സൗജന്യ പ്രാഥമിക അംഗത്വത്തിൽ – എല്ലാ ആഴചയിലും – Lotus Thread General Healing ഉണ്ടായിരിക്കും . അത് നയിക്കുന്നതി ഗ്രാൻഡ് മാസ്റ്റർ നേരിട്ടോ അല്ലെങ്കിൽ ഏതെങ്കിലും സീനിയർ അംഗമോ ആയിരിക്കും.

Seekers Membership -ൽ നിങ്ങളക്ക് Lotus Thread ധ്യാന പരിശീലനം ലഭിക്കുന്നതോടൊപ്പം –
ആവശ്യമുള്ളവർക്ക് താഴെപ്പറയുന്ന പ്രത്യേകം പ്രത്യേകം ഹീലിംഗ് സെഷനുകളിൽ പന്കെടുക്കാം.

Lotus Thread – Health Healing
Lotus Thread – Emotional Healing
Lotus Thread -Money Healing
Lotus Thread -Business / Career Healing

Lotus Thread Healing എന്താണ് ?

ഇതൊരു നിശബ്ദമായ (Silent) ഊർജ്ജ പ്രക്രിയയാണ്. ഇതിൽ ഹീലർ തന്റെ ആത്മീയ ഊർജ്ജം (Spiritual Energy) ഉപയോഗിച്ച് ക്ലയന്റിനെ ഹീൽ ചെയ്യുന്നു.

പ്രക്രിയ: ഹീലറുമായുള്ള നിശബ്ദമായ സാമീപ്യത്തിലൂടെയുള്ള ഹീലിംഗ്.

ഹീലർ -ടെ നിശബ്ദ സാന്നിദ്ധ്യവും , ധ്യാനാത്മകമായ സങ്കല്പവും , തുറന്ന മനസ്സോടെ സമീപിക്കുന്ന ഒരാളുടെ ആന്തരിക തടസ്സങ്ങളെ ഇല്ലാതാക്കുവാനും , ആത്മീയ സൗഖ്യം നേടുവാനും സഹായിക്കുന്നു . ഊർജ്ജശരീരത്തെ ശുദ്ധീകരിക്കാനും (Cleansing) ക്രമീകരിക്കാനും (Alignment) മനസ്സിനെ ശാന്തമാക്കാനുമുള്ള ലളിതമായ ശാരീരിക ചലനങ്ങളും ശ്വസനക്രിയകളും ഇതിൽ ഉൾപ്പെടുന്നു.

ക്ലയന്റിന്റെ പങ്ക്: ഇതിൽ ക്ലയന്റിന്റെ ഭാഗത്തുനിന്ന് സജീവമായ പങ്കാളിത്തം ആവശ്യമില്ല; മറിച്ച് നിശബ്ദമായ സ്വീകാര്യതയാണ് (Passive Receptivity) പ്രധാനം.

ലക്ഷ്യം: വാക്കുകൾക്കും ചിന്തകൾക്കും അപ്പുറത്തുള്ള ഊർജ്ജതടസ്സങ്ങളെ നിശബ്ദതയിലൂടെ നീക്കം ചെയ്യുക.

Lotus Thread General Healing നെപ്പറ്റി അറിയേണ്ടത് അനുഭവത്തിലൂടെ ആണ്, എങ്കിലും കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലിങ്ക് ഉപകാരപ്പെടും.


കൂടുതൽ വിവരങ്ങൾ താഴെ പറയുന്നുണ്ട് .

ധ്യാനവും Healing-ഉം ഇടയ്ക്കൊരിക്കൽ ചെയ്യുന്ന അനുഭവമല്ല, ജീവിതത്തിന്റെ ഭാഗമായി വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് Seekers Membership.

അംഗത്വം :

പ്രവേശന ഫീസ്: ₹1,000/-

മാസവരി : ₹250 / മാസം

Seekers Membership എന്നത് Healing Sessions-ന്റെ ഫീസ് അല്ല.

ഇത് Lotus Thread Community-യിലെ അംഗത്വമാണ്.

ഈ അംഗത്വത്തിലൂടെയാണ് ധ്യാനപരിശീലനങ്ങൾ, പ്രാണായാമ പരിശീലനങ്ങൾ, കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ, Healing Sessions എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്.

അംഗത്വം എപ്പോൾ വേണമെങ്കിലും ആരംഭിക്കാം.

എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാം.

ദീർഘകാല ബാധ്യതകളൊന്നുമില്ല.


Seekers അംഗങ്ങൾക്ക് ലഭിക്കുന്നത്

🌿 Lotus Thread പ്രാണായാമ പരിശീലനം

പ്രതിമാസം 4 പരിശീലന സെഷനുകൾ


🧘 Lotus Thread ധ്യാന പരിശീലനം

പ്രതിമാസം 4 പരിശീലന സെഷനുകൾ


🌸 ധ്യാന ക്ലാസുകൾ

ലൈവ് സെഷനുകൾ ആയോ , റെക്കോർഡ് വിഡിയോകളായോ വിവിധ ധ്യാന രീതികളെക്കുറിച്ചുള്ള ക്ലാസുകൾ എല്ലാ ആഴ്ചകളിലും


✨ Healing Sessions

ആവശ്യാനുസരണം താഴെ പറയുന്ന Healing Sessions-ൽ പങ്കെടുക്കാം.

Lotus Thread – Health Healing
Lotus Thread – Emotional Healing
Lotus Thread -Money Healing
Lotus Thread -Business / Career Healing

Healing Session ആവശ്യമുള്ളവർ, സാധ്യമെങ്കിൽ കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും അറിയിക്കേണ്ടതാണ്.


Healing Sessions

Lotus Thread-ൽ Healing ഒരു ആത്മീയ സേവനമാണ്.

അതേസമയം, ഏതൊരു മൂല്യമുള്ള സേവനവും അതിന് യോജിച്ച ആദരവും പ്രതിഫലവും അർഹിക്കുന്നതാണ് എന്നത് Lotus Thread Community-യുടെ ഒരു അടിസ്ഥാന തത്വമാണ്.

അതുകൊണ്ട് സൗജന്യ സേവനം എന്ന ആശയത്തിൽ നാം വിശ്വസിക്കുന്നില്ല.

അതോടൊപ്പം, സാമ്പത്തിക പരിമിതികൾ കാരണം ഒരാൾക്കും Healing നഷ്ടപ്പെടരുത് എന്നും നാം വിശ്വസിക്കുന്നു.

ഈ രണ്ട് തത്വങ്ങളും ഒരുപോലെ സംരക്ഷിക്കാനാണ് Seekers Membership സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Healing-ന് ഒരു വില നിശ്ചയിക്കാൻ കഴിയില്ല.

അതുകൊണ്ടാണ് Healing Sessions-ന് പ്രത്യേക ഫീസ് നാം നിശ്ചയിക്കാത്തത്.

നിങ്ങൾക്കേവർക്കും അറിയാവുന്നതുപോലെ, Healing Sessions ഗ്രാൻഡ് മാസ്റ്ററുടെ സമയവും ശ്രദ്ധയും സാന്നിധ്യവും ഉൾക്കൊള്ളുന്ന ആത്മീയ സേവനമാണ്.

അതോടൊപ്പം, Lotus Thread Community-യുടെ പ്രവർത്തനങ്ങളും ഭാവി വളർച്ചയും തുടരുന്നതിനും സാമ്പത്തിക വിഭവങ്ങൾ ആവശ്യമാണ്.

Healing Session-ന് ശേഷം സാധകർ സ്നേഹപൂർവ്വം സമർപ്പിക്കുന്ന ദക്ഷിണയും, Healing യാത്രയിൽ നിന്ന് ലഭിച്ച അനുഭവത്തിന്റെയും കൃതജ്ഞതയുടെയും ഭാഗമായി സമർപ്പിക്കുന്ന ദക്ഷിണയും നാം സന്തോഷപൂർവ്വം സ്വീകരിക്കുന്നു.

ദക്ഷിണ സാമ്പത്തിക സഹായം മാത്രമല്ല.

നിങ്ങൾക്ക് ലഭിച്ച Healing-നോടുള്ള ആദരവും, ഗ്രാൻഡ് മാസ്റ്ററോടുള്ള നന്ദിയും, Lotus Thread Community-യുടെ പ്രവർത്തനങ്ങളോടുള്ള നിങ്ങളുടെ പങ്കാളിത്തവും പ്രകടിപ്പിക്കുന്ന ഒരു പാരമ്പര്യ സമർപ്പണമാണ് അത്.

ആ ദക്ഷിണയാണ് ഗ്രാൻഡ് മാസ്റ്ററുടെ ജീവിതോപാധിക്കും Lotus Thread Community-യുടെ പ്രവർത്തനങ്ങൾക്കും വളർച്ചയ്ക്കും നിങ്ങൾ നൽകുന്ന വിലപ്പെട്ട സംഭാവന.


കൂടുതൽ വ്യക്തിഗത ശ്രദ്ധ ആവശ്യമാണോ?

ചില ജീവിതപ്രശ്നങ്ങൾക്ക് കൂടുതൽ സമയവും വ്യക്തിഗത ശ്രദ്ധയും ആവശ്യമായി വരാം.

അത്തരം സാഹചര്യങ്ങൾക്കായി Special Seekers Membership ലഭ്യമാണ്.

Special Seekers Membership

₹1,200 / മാസം

(ഇതിൽ Seekers Membership ഉൾപ്പെടുന്നു.)

ഈ അംഗത്വത്തിൽ ലഭിക്കുന്നത്:

  • Seekers Membership-ലെ എല്ലാ ആനുകൂല്യങ്ങളും
  • ഒരു മാസത്തേക്ക് പരമാവധി 4 വ്യക്തിഗത Healing Sessions
  • അധിക സെഷൻ ഫീസ് ഇല്ല – നിങ്ങൾ ആദരപൂർവം നൽകുന്ന ദക്ഷിണ മാത്രം .

ഈ കാലയളവിൽ നിങ്ങളുടെ വ്യക്തിപരമായ Healing Journey-യ്ക്ക് കൂടുതൽ അടുത്ത മാർഗ്ഗനിർദ്ദേശവും വ്യക്തിഗത ശ്രദ്ധയും ലഭിക്കും.

Healing Sessions പൂർത്തിയായ ശേഷം, നിങ്ങളുടെ അനുഭവത്തിന്റെയും കൃതജ്ഞതയുടെയും ഭാഗമായി നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദക്ഷിണ സമർപ്പിക്കാവുന്നതാണ്.


Deep Transformation Intensives

ജീവിതത്തിലെ പ്രത്യേക വിഷയങ്ങളിൽ കൂടുതൽ ആഴത്തിലുള്ള വ്യക്തിഗത പരിവർത്തനം ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്ത ഏകദിന വ്യക്തിഗത Intensive Sessions.

ഓരോ Intensive-ഉം ഒരു പ്രത്യേക വിഷയത്തിൽ കേന്ദ്രീകരിച്ചാണ് നടത്തുന്നത്.

🌿 Inner Child Healing Intensive

8 മണിക്കൂർ – 2 sessions 4 hrs each


🌿 Past Life Healing Intensive

8 മണിക്കൂർ – 2 sessions 4 hrs each


🌿 Negative Influence Clearing Intensive

8 മണിക്കൂർ – 2 sessions 4 hrs each


🌿 Wealth Flow Healing Intensive

8 മണിക്കൂർ – 2 sessions 4 hrs each


Lotus Thread Deep Transformation Intensives – ആവശ്യമുള്ളവർ നേരിട്ട് contact ചെയ്യുക.

+965 66327487

നിങ്ങളുടെ യാത്ര തുടരട്ടെ…

Lotus Thread-ൽ എല്ലാവരുടെയും യാത്ര ഒരുപോലെയായിരിക്കണമെന്നില്ല.

ചിലർ ധ്യാനം ജീവിതത്തിന്റെ ഭാഗമാക്കുന്നു.

ചിലർ Healing Sessions-ൽ പങ്കെടുക്കുന്നു.

ചിലർ Deep Transformation Intensives തിരഞ്ഞെടുക്കുന്നു.

ഓരോരുത്തരുടെയും യാത്ര വ്യത്യസ്തമാണ്.

എന്നാൽ ഓരോ യാത്രയും ഒരേ ദിശയിലേക്കാണ്…

കൂടുതൽ ആന്തരിക ശാന്തിയിലേക്ക്.

കൂടുതൽ വ്യക്തതയിലേക്ക്.

കൂടുതൽ ബോധപൂർവ്വമായ ജീവിതത്തിലേക്ക്.

ഈ യാത്രയിൽ നിങ്ങളോടൊപ്പം നടക്കാൻ കഴിയുന്നത് നമുക്ക് സന്തോഷവും അനുഗ്രഹവുമായി കരുതുന്നു.


Seekers ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക;

Contact : Whatsapp +96566327487

പ്രധാന അറിയിപ്പ്

Lotus Thread-ൽ നൽകുന്ന Healing Sessions ആത്മീയവും വ്യക്തിപരമായ വളർച്ചയെ ലക്ഷ്യമിടുന്നതുമായ അനുഭവപരമായ സേവനങ്ങളാണ്. ഇവ മെഡിക്കൽ ചികിത്സ, മാനസികാരോഗ്യ ചികിത്സ, അല്ലെങ്കിൽ മറ്റ് ലൈസൻസുള്ള ആരോഗ്യപരിചരണ സേവനങ്ങൾക്ക് പകരമല്ല. ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾക്ക് യോഗ്യരായ ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടേണ്ടതാണ്. വ്യക്തിഗത അനുഭവങ്ങളും ഫലങ്ങളും ഓരോരുത്തർക്കും വ്യത്യാസപ്പെടാം.

Coaching for Businesses

Coaching is essential for business because it contributes to developing skilled and motivated employees. It fosters a positive workplace culture, helps businesses achieve goals, and keeps them competitive in dynamic markets.

It's an investment that can yield significant returns in terms of improved performance, innovation, and satisfaction. Check some of the companies that have been helped by CoachAva: