സൗജന്യ സേവനമാണോ ?

Lotus Thread Healing സൗജന്യ സേവനമാണോ ?

ഒരു സേവനം നൽകുന്നതിന് പിന്നിൽ സേവന ദാതാവിന്റെ സമയവും, അധ്വാനവും, അറിവും, കഴിവും, സ്നേഹവും, ശ്രദ്ധയും, പണവും എല്ലാമുണ്ടാവുമല്ലോ ..ഇവയെല്ലാം ഊർജ്ജത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്. അതുകൊണ്ട് നൽകുന്ന സേവനത്തിന് അനുയോജ്യമായ പ്രതിഫലം ലഭിക്കുകയും / നൽകുകയും ചെയ്യുന്നതാണ് ആരോഗ്യകരമായ ഊർജ്ജവിനിമയം (Energy Exchange).

എന്നിരുന്നാലും, സാമ്പത്തികസ്ഥിതി ഒരു തടസ്സമാകാതെ എല്ലാവർക്കും Lotus Thread-നെ പരിചയപ്പെടാനും അനുഭവിച്ചറിയാനുമാണ് Foundation Course, അടിസ്ഥാന ധ്യാന–ശ്വസന പരിശീലനങ്ങൾ, പൊതുവായ Healing Session-ുകൾ എന്നിവ സൗജന്യമായി നൽകുന്നത്.

സൗജന്യഘട്ടം Lotus Thread-ലേക്കുള്ള പ്രവേശനവാതിലാണ്. പ്രത്യേക ഹീലിംഗ്, ആഴത്തിലുള്ള പരിവർത്തനപ്രക്രിയകൾ, Initiation, Advanced Training എന്നിവയ്ക്ക് പ്രത്യേകം ഫീസ് ഉണ്ടായിരിക്കും.

നിലവിൽ സാമ്പത്തികസ്ഥിതി വളരെ മോശമായിട്ടുള്ളവർക്ക് ആദ്യപടിയായുള്ള ഹീലിംഗ് സെഷനുകളിലൂടെ അവരുടെ മാനസിക – സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിനുശേഷം അടുത്ത ലെവലിലേയ്ക്ക് കടക്കാം.

ദക്ഷിണ

സൗജന്യ Community Healing-ന് നിർബന്ധിത ഫീസ് ഇല്ല.

എന്നാൽ സൗജന്യ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തണമെങ്കിൽ കമ്മ്യൂണിറ്റി ആരോഗ്യകരമായി നിലനിൽക്കുകയും വളരുകയും വേണം. അതിന് സാമ്പത്തികസഹായവും മനുഷ്യപ്രയത്നവും ആവശ്യമാണ്.

കമ്മ്യൂണിറ്റിയെ സഹായിക്കാൻ സ്വമനസ്സോടെ എത്തുന്നവർ പ്രതിഫലം ആവശ്യപ്പെടുന്നില്ലെങ്കിലും, അവരുടെ സമയവും പ്രയത്നവും അർഹമായ രീതിയിൽ ആദരിക്കപ്പെടണം. അതിനാൽ Lotus Thread-ന്റെ പ്രവർത്തനങ്ങളെയും വളർച്ചയെയും പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വമേധയാ ദക്ഷിണ നൽകാം.

ദക്ഷിണ ഒരു നിർബന്ധമല്ല; നിങ്ങൾക്കു ലഭിച്ച സത്ഫലത്തോടുള്ള ബോധപൂർവമായ ആദരവും, Lotus Thread-ന്റെ ദൗത്യത്തിലും വളർച്ചയിലും പങ്കുചേരുന്ന സ്നേഹപൂർവമായ അർപ്പണവുമാണ്.