Support Assistant

NLP-Presuppositions

    രണ്ടു സുഹൃത്തുക്കൾ ഒരുമിച്ച് ഒരു വിവാഹത്തിന് പോയി.

    തിരിച്ചുവരുമ്പോൾ ഒരാൾ പറഞ്ഞു,

    “എന്തൊരു സ്നേഹത്തോടെ എല്ലാവരും സ്വീകരിച്ചു!”

    മറ്റെയാൾ പറഞ്ഞു,

    “ആർക്കും എന്നെ കണ്ട സന്തോഷമൊന്നും ഉണ്ടായില്ല.”

    രണ്ടുപേരും പോയത് ഒരേ വിവാഹത്തിന്.

    കണ്ടത് ഒരേ ആളുകളെ.

    എന്നിട്ടും അനുഭവം രണ്ടായിരുന്നു.

    ഇതാണ് -ൽ പറയുന്ന ഒരു presupposition

    “The Map is Not the Territory.”

    അർത്ഥം വളരെ ലളിതമാണ്.

    നമ്മുടെ മനസ്സിലുള്ള ലോകത്തിന്റെ ഭൂപടം… യഥാർത്ഥ ലോകം അല്ല .

    നമ്മൾ അനുഭവിക്കുന്നത് യഥാർത്ഥ സംഭവങ്ങൾ അല്ല . മറിച്ച്

    ആ സംഭവങ്ങളെക്കുറിച്ച് നമ്മുടെ മനസ്സ് ഉണ്ടാക്കുന്ന അർത്ഥങ്ങളാണ്.

    അതുകൊണ്ടാണ് ഒരേ സംഭവം രണ്ടുപേരിൽ രണ്ടുതരത്തിലുള്ള വികാരങ്ങൾ ഉണ്ടാക്കുന്നത്.

    ഇവിടെ ഒരു കൗതുകകരമായ കാര്യമുണ്ട്.

    നമ്മുടെ തലച്ചോർ ഒരു ക്യാമറയല്ല.

    ക്യാമറ കാണുന്നതെല്ലാം രേഖപ്പെടുത്തും.

    പക്ഷേ തലച്ചോർ അങ്ങനെ പ്രവർത്തിക്കില്ല.

    അതിന് മൂന്ന് പ്രധാന ജോലികളുണ്ട്.

    1. എല്ലാം കാണില്ല.

    ഓരോ നിമിഷവും ലക്ഷക്കണക്കിന് വിവരങ്ങളാണ് നമ്മുടെ കണ്ണും ചെവിയും സ്വീകരിക്കുന്നത്.

    പക്ഷേ തലച്ചോറിലെ Reticular Activating System (RAS) എന്ന ഭാഗം അതിൽ വളരെ ചെറിയൊരു ശതമാനം മാത്രം ബോധത്തിലേക്ക് കടത്തിവിടും.

    അതിന് പ്രധാനമെന്ന് തോന്നുന്നതു മാത്രം.

    അതുകൊണ്ടാണ്…

    പുതിയൊരു കാർ വാങ്ങാൻ തീരുമാനിച്ചാൽ അതേ മോഡൽ കാർ പെട്ടെന്ന് റോഡിൽ എല്ലായിടത്തും കാണാൻ തുടങ്ങുന്നത്.

    അത് പെട്ടെന്ന് കൂടിയതല്ല.

    ഇപ്പോൾ നിങ്ങളുടെ തലച്ചോർ അതിന് പ്രാധാന്യം കൊടുക്കുകയാണ്.

    2. കാണാത്ത ഭാഗങ്ങൾ തലച്ചോർ സ്വയം പൂരിപ്പിക്കും.

    ആരെങ്കിലും നമ്മളെ കണ്ടിട്ടും ചിരിച്ചില്ല.

    യഥാർത്ഥത്തിൽ സംഭവിച്ചത് അത്ര മാത്രം.

    പക്ഷേ നമ്മുടെ മനസ്സ് ഉടനെ കഥ എഴുതിത്തുടങ്ങും.

    “അവന് എന്നോട് ദേഷ്യമുണ്ട്.”

    “ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ?”

    “എന്നെ അവഗണിക്കുകയാണ്.”

    ഇതിനെ മനഃശാസ്ത്രത്തിൽ Meaning Making എന്നാണ് പറയുന്നത്.

    സംഭവത്തേക്കാൾ വേഗത്തിൽ അർത്ഥം ഉണ്ടാകുന്നു.

    3. പഴയ അനുഭവങ്ങൾ പുതിയ സംഭവങ്ങൾക്ക് നിറം കൊടുക്കും.

    സ്കൂളിൽ ഒരിക്കൽ ക്ലാസിൽ സംസാരിക്കുമ്പോൾ എല്ലാവരും കളിയാക്കി ചിരിച്ച അനുഭവം ഉണ്ടായിരിക്കാം.

    വർഷങ്ങൾക്കുശേഷം ഒരു Presentation ചെയ്യേണ്ടി വരുമ്പോൾ…

    ഇപ്പോൾ മുന്നിലുള്ള ആളുകളെ കണ്ടല്ല ഭയം വരുന്നത്.

    പഴയ ഓർമ്മയുടെ സ്വാധീനത്തിലാണ്.

    അതുകൊണ്ടാണ് പലരും പറയുന്നത്,

    “എനിക്ക് സ്റ്റേജിൽ സംസാരിക്കാൻ പറ്റില്ല.”

    യഥാർത്ഥത്തിൽ അവർക്ക് സംസാരിക്കാൻ കഴിയാത്തതല്ല.

    അവരുടെ മനസ്സിലെ ഭൂപടത്തിൽ അവർ അങ്ങനെയാണ്.

    ആധുനിക മനഃശാസ്ത്രത്തിൽ ഇതിനെ പല രീതിയിൽ വിശദീകരിക്കുന്നു.

    Confirmation Bias

    ഒരിക്കൽ ഒരു വിശ്വാസം രൂപപ്പെട്ടാൽ…

    അതിനെ ശരിവയ്ക്കുന്ന തെളിവുകൾ മാത്രം തലച്ചോർ കൂടുതൽ ശ്രദ്ധിക്കും.

    “ആർക്കും എന്നെ ഇഷ്ടമല്ല.”

    എന്ന വിശ്വാസമുള്ള ഒരാൾ…

    പത്ത് പേർ സ്നേഹത്തോടെ സംസാരിച്ചാലും ഒരാൾ സംസാരിക്കാതിരുന്നതായിരിക്കും കൂടുതൽ ഓർക്കുക.

    കാരണം അത് അദ്ദേഹത്തിന്റെ ഭൂപടവുമായി പൊരുത്തപ്പെടുന്നു.

    അതുകൊണ്ടുതന്നെ ഒരേ ലോകത്ത് ജീവിച്ചിട്ടും…

    ഓരോരുത്തരും വ്യത്യസ്ത ലോകങ്ങളിലാണ് ജീവിക്കുന്നതെന്ന് തോന്നും.

    ഒരാളുടെ ഭൂപടം…

    • “ആളുകളെ വിശ്വസിക്കാൻ പറ്റില്ല.”

    • “ഞാൻ എപ്പോഴും പരാജയപ്പെടും.”

    • “അവർ എന്നെ വിലമതിക്കുന്നില്ല.”

    മറ്റൊരാളുടെ ഭൂപടം…

    • “ഒരുപക്ഷേ എനിക്ക് അറിയാത്ത കാരണങ്ങൾ ഉണ്ടായിരിക്കാം.”

    • “ഒരു അനുഭവം മുഴുവൻ ജീവിതമല്ല.”

    • “ഇത് ഞാൻ കരുതുന്നതുപോലെ ആയിരിക്കണമെന്നില്ല.”

    രണ്ടും യാഥാർത്ഥ്യമല്ല.

    രണ്ടും യാഥാർത്ഥ്യത്തെക്കുറിച്ചുള്ള രണ്ട് വ്യത്യസ്ത ഭൂപടങ്ങളാണ്.

    നമ്മെ വിഷമിപ്പിക്കുന്നത് ജീവിതം തന്നെയാണോ…

    അതോ ജീവിതത്തെക്കുറിച്ച് വർഷങ്ങളായി മനസ്സിൽ വരച്ചുവെച്ചിരിക്കുന്ന ആ ഭൂപടമാണോ?




    #NLP #presuppositions #positivethinking #motivation #inspirationalquotes #psychology #mind #power #subconsciousmind #hypnosis #sreekanth #Sreekanthvasudevan

    കുറെ വർഷങ്ങൾക്കു മുൻപ് , ഒരു വെള്ളിയാഴ്ച വൈകുന്നേരം.

    വീട്ടുമുറ്റത്ത് സൈക്കിൾ കിടക്കുകയായിരുന്നു.

    ഏഴ് വയസ്സുള്ള മകൻ അതിന്റെ അടുത്ത് നിൽക്കുന്നു.

    അച്ഛൻ പിന്നിൽ സീറ്റ് പിടിച്ചിരിക്കുന്നു.

    “വിടല്ലേ…”

    മകൻ തിരിഞ്ഞുനോക്കി പറഞ്ഞു.

    “വിടില്ല…”

    അച്ഛൻ ചിരിച്ചു.

    രണ്ടുമൂന്ന് അടി ഓടി.

    സൈക്കിൾ മുന്നോട്ട് നീങ്ങി.

    കുട്ടിയുടെ ശ്രദ്ധ റോഡിലായിരുന്നു.

    അച്ഛന്റെ കൈ പതുക്കെ സീറ്റിൽ നിന്ന് മാറി.

    കുറച്ചുദൂരം അവൻ തനിയെ സൈക്കിൾ ഓടിച്ചു.

    പിന്നെ തിരിഞ്ഞുനോക്കി.

    അച്ഛൻ വളരെ പിന്നിലായിരുന്നു.

    കുട്ടി പെട്ടെന്ന് ബ്രേക്ക് പിടിച്ചു.

    വീഴാതെ എങ്ങനെയോ നിർത്തി.

    ഓടിവന്ന് ചോദിച്ചു…

    “അച്ഛൻ എപ്പോഴാ കൈ വിട്ടത്?”

    അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

    “നീ സൈക്കിൾ ഓടിക്കാൻ തുടങ്ങിയപ്പോൾ.”

    NLP പറയുന്നു…

    “Everyone has all of the resources they need.”

    “ഓരോ വ്യക്തിയുടെയും ഉള്ളിൽ, ജീവിതത്തെ നേരിടാൻ ആവശ്യമായ അടിസ്ഥാന വിഭവങ്ങൾ (ശേഷികൾ) ഉണ്ട്. പലപ്പോഴും അവയെ തിരിച്ചറിയാനും ഉപയോഗിക്കാനും മാത്രമാണ് സഹായം വേണ്ടത്.”

    ഇത് NLP-ലെ Pre-Supposition-കളിൽ ഒന്നാണ്.

    കുട്ടി അപ്പോൾ സൈക്കിൾ ഓടിക്കാൻ പഠിച്ചോ?

    അല്ല.

    അവന്റെ ശരീരം നേരത്തെ തന്നെ സന്തുലനം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു.

    കണ്ണുകൾ വഴി നോക്കുകയായിരുന്നു.

    കൈകൾ ഹാൻഡിൽ നിയന്ത്രിക്കുകയായിരുന്നു.

    കാലുകൾ പെഡൽ ചവിട്ടുകയായിരുന്നു.

    അവന്റെ ഉള്ളിലെ കഴിവുകൾ എല്ലാം പ്രവർത്തിച്ചുകൊണ്ടിരുന്നു.

    അവന് ഇല്ലാതിരുന്നത്…

    “എനിക്ക് ഇത് കഴിയുമെന്ന” വിശ്വാസം മാത്രമായിരുന്നു.

    ജീവിതത്തിലും പലപ്പോഴും ഇങ്ങനെയാണ്.

    പ്രശ്നം വരുമ്പോൾ നമ്മൾ ആദ്യം അന്വേഷിക്കുന്നത്…

    “എന്നെ സഹായിക്കാൻ ആരുണ്ട്?”

    പക്ഷേ ചിലപ്പോൾ ചോദ്യം മറ്റൊന്നായിരിക്കും.

    “എന്റെ ഉള്ളിൽ ഇതിനായി എന്തൊക്കെയുണ്ട്?”

    കാരണം നമ്മുടെ തലച്ചോർ അപകടം ആദ്യം കാണുന്ന ഒരു അവയവമാണ്.

    അതിനാൽ ഇല്ലാത്തതിലേക്കാണ് ആദ്യം ശ്രദ്ധ പോകുന്നത്.

    ഉള്ള കഴിവുകളിലേക്ക് അല്ല.

    അതുകൊണ്ടാണ് പലർക്കും…

    അറിവുണ്ടായിട്ടും ഉപയോഗിക്കാൻ കഴിയാത്തത്.

    കഴിവുണ്ടായിട്ടും വിശ്വസിക്കാൻ കഴിയാത്തത്.

    അനുഭവമുണ്ടായിട്ടും മുന്നോട്ട് നടക്കാൻ മടിക്കുന്നത്.

    അപ്പോൾ രണ്ട് കാഴ്ചപ്പാടുകൾ…

    🔹 ഒന്നിൽ…

    • “എനിക്ക് ഒന്നും കഴിയില്ല.”

    • “ആരെങ്കിലും വന്നാൽ മാത്രമേ നടക്കൂ.”

    • ശ്രദ്ധ മുഴുവൻ “ഇല്ലാത്തതിൽ”.

    🔹 മറ്റൊന്നിൽ…

    • “എന്റെ കൈയിൽ ഇപ്പോൾ എന്തുണ്ട്?”

    • “ഇതിൽ നിന്ന് തുടങ്ങാം.”

    • ശ്രദ്ധ ഉള്ള വിഭവങ്ങളിൽ.

    സൈക്കിൾ വീണ്ടും മുന്നോട്ട് നീങ്ങി.

    ഈ പ്രാവശ്യം കുട്ടി പിന്നിലേക്ക് തിരിഞ്ഞുനോക്കിയില്ല.

    വീട്ടിലേക്ക് മടങ്ങുമ്പോൾ എനിക്ക് ഒരു ചിന്ത മാത്രം ബാക്കി.

    ജീവിതത്തിൽ നമ്മെ കൂടുതൽ തടയുന്നത്…

    ശേഷികളുടെ കുറവാണോ…

    അതോ, നമ്മുടെ ഉള്ളിലുള്ള ശേഷികളെ തിരിച്ചറിയാത്തതാണോ?



    #NLP #presuppositions #presuppositionsmalayalam #NLPmalayalam #psychology #motivation #inspiration #mind #subconsciousmind #power

    “ഞാൻ പരാജയപ്പെട്ടു”  ,  “എന്റെ ജീവിതം നശിച്ചു.”

    എന്ന് സ്വയം പറയുമ്പോൾ .. 

    തന്നോട് തന്നെ ചോദിക്കുക 

    “ഈ അനുഭവം എന്നെ എന്ത് പഠിപ്പിച്ചു?”

    ഈ ഒരു ചോദ്യം ജീവിതത്തിന്റെ ദിശ മാറ്റും .

    NLP  പറയുന്നു 

    *There is No Failure, Only Feedback* 

    “പരാജയം എന്ന ഒന്നില്ല” എന്ന് NLP പറയുമ്പോൾ അതിനർത്ഥം;

     ഒരു വ്യാജ വിജയ പ്രതീതി സൃഷിടിക്കുക എന്നല്ല. 

    അമിത പോസിറ്റീവ് ചിന്ത കുത്തി നിറയ്ക്കുക അല്ല.

    പരിഹാരമായി – “ഞാൻ വിജയിയാണ്” “ഞാൻ വിജയിയാണ്എ ന്ന പോസിറ്റീവ് അഫിർമിഷൻ പറയുകയല്ല. 

    സംഭവം വിജയമായിരുന്നുവെന്ന് തെളിയിക്കാനുള്ള ശ്രമവുമല്ല.

    മറിച്ച്;

    ഏതൊക്കെ ഘടകങ്ങൾ ആണ് work ആവാഞ്ഞത്?

    എന്ത് പഠിക്കാൻ കഴിഞ്ഞു?

    അടുത്ത ശ്രമത്തിൽ എന്ത് വ്യത്യാസമുണ്ടാകും?

    എന്ന അന്വേഷണത്തിലേക്ക് മാറുക.

    NLP …

    ഇത് എല്ലാ തീരുമാനങ്ങളും ശരിയാണെന്ന് പറയുന്നില്ല.

    എല്ലാ പ്രവർത്തനങ്ങൾക്കും നല്ല ഫലം ഉണ്ടാകുമെന്ന് പറയുന്നില്ല.

    പരാജയം ഇല്ലെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും ഇത് ഉപയോഗിക്കാനാവില്ല.

    ഇത് പറയുന്നത് വളരെ ലളിതമായ ഒരു കാര്യമാണ്.

    ഓരോ ഫലവും ഒരു വിവരമാണ്.

    ആ വിവരം എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പിന്നീട് ഉണ്ടാകുന്ന മാറ്റത്തെ നിർണ്ണയിക്കുന്നത്.

    ഇവിടെ പരാജയം” എന്ന് വിളിക്കുന്ന അനുഭവത്തിൽ ഒളിഞ്ഞിരിക്കുന്ന വിവരങ്ങൾ ഒരുമിച്ച് കണ്ടെത്തുകയും ലക്ഷ്യത്തിലേക്ക് എടുക്കുവാനുള്ള  കൂടുതൽ മികച്ച ശ്രമങ്ങൾ തുടങ്ങുകയുമാണ്. 

    – ശ്രീകാന്ത് വാസുദേവൻ 

    .

    .

    .

    .

    .

    .

    .

    .

    #NLP #presuppositions #presuppositionsmalayalam #NLPmalayalam #psychology #motivation #inspiration #mind #subconsciousmind #power 

    Tags

    Leave a comment