1. Inner State Mastery
2 മണിക്കൂർ | 8 നവംബർ 2026 | രാവിലെ 9:00 – 11:00 | ₹1,200
നിങ്ങളുടെ മനസ്സിനെയും വികാരങ്ങളെയും ഉള്ളിലെ അവസ്ഥയെയും കൂടുതൽ ബോധപൂർവ്വം കൈകാര്യം ചെയ്യാൻ പഠിക്കാം.
നമ്മുടെ ചിന്തകളും വികാരങ്ങളും ഉള്ളിലെ അവസ്ഥയും നമ്മുടെ തീരുമാനങ്ങളെയും പെരുമാറ്റങ്ങളെയും ജീവിതാനുഭവങ്ങളെയും സ്വാധീനിക്കുന്നു. Inner State Mastery എന്ന 2 മണിക്കൂർ experiential session, നിങ്ങളുടെ നിലവിലെ inner state തിരിച്ചറിയാനും ആവശ്യമുള്ളപ്പോൾ അതിനെ മാറ്റാനും സഹായിക്കുന്ന പ്രായോഗിക മാർഗങ്ങൾ പരിചയപ്പെടുത്തുന്നു. Stress, overthinking, emotional reactions, lack of confidence തുടങ്ങിയ സാഹചര്യങ്ങളിൽ കൂടുതൽ ശാന്തവും വ്യക്തവുമായ ഒരു state-ലേക്ക് മാറാൻ പഠിക്കുന്നതിനുള്ള ഒരു ശക്തമായ തുടക്കമാണിത്.
2. Break the Wall
8 മണിക്കൂർ | 8 നവംബർ 2026 | രാവിലെ 9:00 – വൈകിട്ട് 6:00 | ₹6,500
Inner State Mastery ഉൾപ്പെടുന്നു
നിങ്ങളെ പിന്നോട്ട് പിടിച്ചുനിർത്തുന്ന ഉള്ളിലെ പരിധികളെ തിരിച്ചറിഞ്ഞ്, അവയ്ക്ക് അപ്പുറത്തേക്ക് നീങ്ങാനുള്ള ഒരു experiential transformation program.
നമ്മുടെ കഴിവുകളെക്കാൾ പലപ്പോഴും നമ്മുടെ ഭയം, self-doubt, limiting beliefs, പഴയ മാനസിക patterns എന്നിവയാണ് നമ്മെ തടയുന്നത്. Break the Wall ഒരു lecture-based program അല്ല; നേരിട്ട് അനുഭവിച്ചും practice ചെയ്തും നിങ്ങളുടെ inner barriers-നെ തിരിച്ചറിയാനും അവയെ മറികടക്കാനുള്ള പുതിയ possibilities അനുഭവിക്കാനും രൂപകൽപ്പന ചെയ്ത ഒരു full-day transformation experience ആണ്. Inner State Mastery ഇതിന്റെ ഭാഗമായതിനാൽ, ആദ്യം നിങ്ങളുടെ inner state-നെ മനസ്സിലാക്കുകയും manage ചെയ്യുകയും ചെയ്ത ശേഷം, അതിനപ്പുറമുള്ള personal breakthrough-ലേക്ക് നീങ്ങുകയും ചെയ്യുന്നു.
3. Lotus Thread Meditation Retreat
14 & 15 നവംബർ 2026 | Vagamon, Kerala
ഒരു ദിവസം… നിങ്ങളിലേക്കുള്ള ഒരു യാത്ര.
പ്രകൃതിയോടൊപ്പം, ശാന്തതയോടൊപ്പം, നിങ്ങളെപ്പോലെ സ്വയം തേടുന്നവരോടൊപ്പം.
ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് കുറച്ച് മാറി, പ്രകൃതിയുടെ ശാന്തമായ അന്തരീക്ഷത്തിൽ സ്വയം കൂടുതൽ ആഴത്തിൽ അനുഭവിക്കാനും, മനസ്സിനെ ശാന്തമാക്കാനും, ഉള്ളിലെ നിശ്ശബ്ദതയിലേക്ക് തിരിഞ്ഞുനോക്കാനും ഒരു അവസരം. Meditation, mindful experiences, nature, connection, celebration എന്നിവയിലൂടെ, ജീവിതത്തിൽ നിന്ന് രക്ഷപ്പെടാനല്ല — ജീവിതത്തിലേക്ക് മറ്റൊരു clarity-യോടെ മടങ്ങിവരാനാണ് Lotus Thread Meditation Retreat.
14 നവംബർ രാവിലെ 11 മണി മുതൽ 15 നവംബർ വൈകിട്ട് 5 മണി വരെ Vagamon-ലെ RHYTHMBHARA – Spiritual Centre-ലാണ് Retreat.
Leave a Reply